നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ അംഗീകാരം നേടി വിജയിക്കാൻ പ്രാപ്‌തിയില്ലാത്ത നേതാക്കളെ കേരള നിയമസഭയിൽ നോമിനേറ്റഡ് എംഎൽഎമാർ ആക്കി നിയോഗിക്കണമെന്ന പ്രമേയം പാലാ നഗരസഭയിൽ ഇന്ന് പാസായി..... പ്രതിപക്ഷവും അനുകൂലിച്ചു.
ഭരണപക്ഷത്തെ അഡ്വ. ബിനു പുളിക്കക്കണ്ടം ആണ് ഇങ്ങനെയൊരു പ്രമേയം അവതരിപ്പിച്ചത്.
അഡ്വ. ബിനു നല്ല ഉദ്ദേശത്തിലാണ് ഈ പ്രമേയം അവതരിപ്പിച്ചതെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവിൽ പറഞ്ഞു. പക്ഷേ ഇതിലെ അന്തസത്ത ശരിയാണോ എന്നാലോചിക്കണം. ഇത്തരമൊരു പ്രമേയം പാസ്സാക്കുന്നതിലെ സാങ്കേതികത്വവും പരിശോധിക്കേണ്ടതുണ്ടെണ് ബിജു പറഞ്ഞു.
കേരള നിയമസഭയിൽ നോമിനേറ്റഡ് എംഎൽഎമാരെ ഉൾപ്പെടുത്തി രാജ്യസഭാ മോഡലിൽ അപ്പർ ഹൗസ് രൂപീകരിക്കണം എന്നാണ് പ്രമേയത്തിൽ അഡ്വ . ബിനു ചൂണ്ടിക്കാട്ടുന്നത് ഇത്തരം ഒരു സംവിധാനം ഉണ്ടായാൽ ചില പ്രമുഖ നേതാക്കൾക്ക് നിയമസഭയിൽ എത്തുവാൻ അതൊരു സുവർണ്ണ അവസരം ആയിരിക്കുമെന്നും പ്രമേയത്തിലൂടെ അഡ്വക്കേറ്റ് ബിനു പറയുന്നു . 6 -ാം വാർഡ് കൗൺസിലർ സെബാസ്റ്റ്യൻ പനയ്ക്കൽ അനുവാദകനായിരുന്നു .
തങ്ങൾ ഒരു നേതാവിനെയും ഉദ്ദേശിച്ചല്ല ഇങ്ങനെ ഒരു പ്രമേയം അവതരിപ്പിച്ചതെന്ന് ബിനു കൗൺസിൽ യോഗത്തിൽ പറഞ്ഞു . പ്രതിപക്ഷം അത് തങ്ങളുടെ നേതാവിനെ മാത്രം ഉദ്ദേശിച്ചാണ് എന്ന് തെറ്റിധരിച്ചെങ്കിൽ അത് തങ്ങളുടെ കുഴപ്പമല്ലെന്നും ബിനു പറഞ്ഞു .
ഇക്കാര്യത്തിൽ ബിനു ആത്മാർത്ഥതയോടെ ആണ് പറഞ്ഞതെങ്കിൽ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവിൽ പറഞ്ഞു. ദീർഘ വീക്ഷണവും നല്ല കഴിവുമുള്ള ധാരാളം നേതാക്കളുണ്ട് . ചിലരൊക്കെ ചില ട്രൻഡ്കളുടേയും ഭാഗ്യത്തിൻ്റേയും പേരിൽ വിജയികളായി . നഗര സഭാ ചെയർപേഴ്സൺ പോലും ഭാഗ്യത്താൽ ആ സ്ഥാനത്തു വന്നതല്ലേ എന്നും ബിജു പാലൂപ്പടവിൽ ചോദിച്ചു.



0 Comments