പെരിന്തൽമണ്ണയിൽ പ്രസൻ്റേഷന്‍ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി തേജസ് ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന് ആരോപണവുമായി കുടുംബം. കുട്ടിയെ അധ്യാപകർ ക്ലാസ് മുറിയിലും ഓഫിസ് മുറിയിലും കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചുവെന്നും മറ്റൊരു സ്കൂളിലേക്ക് മാറാൻ ടി.സി ആവശ്യപ്പെട്ടപ്പോൾ ടി.സിയിൽ റെഡ് മാർക്ക് രേഖപ്പെടുത്തുമെന്നും ഒരു സ്കൂളിലും അഡ്മിഷന്‍ കിട്ടില്ലെന്നും ഭീഷണിപ്പെട്ടുത്തിയെന്നുമാണ് ആരോപണം. ഇതിലുണ്ടായ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും ബന്ധു പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് തേജസിനെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


0 Comments