കർണാടകയിലെ ചാമരാജ്പേട്ടിനടുത്ത് അയൽവാസിയായ 30 കാരിയെ കടന്നുപിടിക്കുകയും ഇത് തടയാൻ ശ്രമിച്ച ഭർത്താവിനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാർ ഡ്രൈവറായ പട്ടുരാജുവാണ് പിടിയിലായത്. യുവതി വീടിന്റെ പിൻഭാഗത്ത് പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്നപ്പോഴാണ് ഇയാൾ കടന്നുപിടിച്ചത്.
യുവതി ബഹളം വച്ചതോടെ സെക്യൂരിറ്റി ജീവനക്കാരനായ ഭർത്താവ് കത്തി കൊണ്ട് പട്ടുരാജുവിനെ ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ കോപാകുലനായ പട്ടുരാജു യുവതി കഴുകാൻ വച്ചിരുന്ന ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് ഭർത്താവിന്റെ തലക്കടിക്കുകയായിരുന്നു. അദ്ദേഹം നിലത്ത് വീണതോടെ കത്തി കൈക്കലാക്കി കുത്തി പരിക്കേൽപ്പിച്ചു. ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി അദ്ദേഹത്തെ രക്ഷിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് പട്ടുരാജുവിനെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.


0 Comments