ഭരണമാറ്റത്തിന് പിന്നാലെ എൽഡിഎഫ് കാലത്ത് മൈൻഡ് ചെയ്യാതിരുന്ന പോലീസുകാർ യുഡിഎഫ് നേതാക്കളെ പ്രീതിപ്പെടുത്താനുള്ള തത്രപ്പാടിൽ. ഒന്നും മനസിൽ വെക്കരുതെന്നു പറഞ്ഞാണ് ഫോൺ വിളി പത്തു വര്‍ഷത്തിനിടെ കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ്, കെ.എസ്.യു. നേതാക്കളെയും പ്രവര്‍ത്തകരെയും മാർച്ചിനിടെ അക്രമിച്ചവരും സ്റ്റേഷനിൽ വന്നപ്പോൾ ഗൗനിക്കാതിരുന്നവരുമാണ് കൂടുതൽ ആശങ്കയിലായിരിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വരുന്നതോടെ തങ്ങളെ തട്ടിക്കളിക്കുമെന്ന ആശങ്കയാണ് പോലീസ് ഉദ്യോഗസ്ഥർക്കുള്ളത്. മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും രഹസ്യമായി പുകഴ്ത്തിയിരുന്ന ചിലര്‍ ഭരണമാറ്റ സൂചനയില്‍ മാസങ്ങള്‍ക്കു മുമ്പേ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.
കഴിഞ്ഞ തവണ ഇതേ നീക്കം നടത്തിയെങ്കിലും ഭരണം മാറാതിരുന്നതിനാല്‍ ചമ്മിയ പലരും ഇത്തവണ നിശബ്ദത പുലര്‍ത്തി. ഫേസ് ബുക്കില്‍ പിണറായിയെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടവരാവട്ടെ ഭരണം മാറിയിതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിയൂരിയിട്ടുണ്ട്. പോലീസ്, പോലീസ് ഓഫീസ് അസോസിയേഷനുകള്‍ വര്‍ഷങ്ങളായിഇടത് മനസുള്ളവരുടെ കൈകളിലാണ്. ഇടതു ഭരണ തുടക്കത്തില്‍ വലത് അനുകൂലികളെയും മുന്‍ അസോസിയേഷന്‍ നേതാക്കളില്‍ പലരേയും ഒതുക്കിയും ട്രാന്‍സ്ഫര്‍ ചെയ്തും ഒഴിവാക്കിയിരുന്നു. ഇവരൊക്കെ കൂടുതല്‍ കരുത്തരായി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. ഇഷ്ടപ്പെട്ട സ്ഥാനങ്ങള്‍ നേടുന്നതിനായി ചിലര്‍ ഭരണകക്ഷിയോട് അടുപ്പം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്.


0 Comments