കമ്മ്യുണിസ്റ്റ് പാർട്ടി ദേശീയ നേതാവും, മുൻ മുഖ്യ മന്ത്രിയുമായിരുന്ന പി കെ വി യുടെ സ്മരണ പുതുക്കി പി കെ വി യുടെ ജന്മനാട്. പി കെ വി യുടെ പത്തൊൻപതാമത് ചരമ ദിനത്തിൽ അദേഹത്തിന്റെ ഓർമ്മ പുതുക്കി കിടങ്ങൂരിൽ പി കെ വി സ്ക്വയറിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു. അനുസ്മരണ യോഗം സിപിഐ ജില്ല സെക്രട്ടറി അഡ്വ വി ബി ബിനു ഉദ്ഘാടനം ചെയ്തു.ജില്ല
എക്സിക്യൂട്ടീവ് അംഗം അഡ്വ.തോമസ് വി റ്റി അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ്, സെക്രട്ടറി പി കെ ഷാജകുമാർ, എം റ്റി സജി, അഡ്വ പി ആർ തങ്കച്ചൻ, സിബി ജോസഫ്,
പി എ മുരളി, പി എൻ പ്രമോദ്, സിറിയക് തോമസ്, അശോകൻ പൂതമന,അഖില കെ എസ്, വിനീത് പി വിജയൻ, രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments