സ്വാമി വാമദേവാനന്ദ മനുഷ്യ സ്നേഹിയായ സംന്യാസി- സ്വാമി വീതസംഗാനന്ദ മഹാരാജ്
സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിലേക്ക് സേവനത്തിൻ്റെ മുഖവുമായി കടന്നു ചെന്ന മനുഷ്യ സ്നേഹിയും കഠിനാധ്വാനിയുമായിരുന്നു സ്വാമി വാമദേവാനന്ദ മഹാരാജ് എന്ന് അരുണാപുരം ശ്രീരാമകൃഷ്ണ
മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് അനുസ്മരിച്ചു.
മഠത്തിന്റെ മുൻ മഠാധിപതി സ്വാമി വാമദേവാനന്ദ മഹാരാജിൻ്റെ
സമാധിയുടെ ഭാഗമായി ശ്രീരാമകൃഷ്ണ മഠത്തിൽ നടന്ന
അനുസ്മരണ (സമാരാധന) സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വാമിജി. വൈറ്റില ആശ്രമത്തിലെ സ്വാമിമാരായ ഭുവനാത്മകാനന്ദ മഹാരാജ്, മഹാവ്രതാനന്ദ മഹാരാജ്,
വള്ളിക്കോട് ആശ്രമങ്ങളിലെ സ്വാമി അപ്തലോകാനന്ദ മഹാരാജ്,
ആലത്തൂർ ആശ്രമത്തിലെ സ്വാമി ശിവാനന്ദ മഹാരാജ്, മറ്റക്കര രാമകൃഷ്ണാശ്രമത്തിലെ സ്വാമി വിശുദ്ധാനന്ദ,സ്വാമി കൈലാസാനന്ദ,
ഡോ.ടി.വി.മുരളീവല്ലഭൻ,ഡോ.പി.ആർ.പിള്ള,മുനിസിപ്പൽ .കൗൺസിലർ ജിമ്മി ജോസഫ്,എസ്.ആർ.കെ.ആദർശ സംസ്കൃത
കോളേജ് പ്രിൻസിപ്പൽ അജികുമാർ കെ.കെ,കാലടി ബ്രഹ്മാനന്ദോദയം സ്കൂൾ പ്രിൻസിപ്പൽ കെ.ജയകുമാർ,
ഡോ.പി.സി.ഹരികൃഷ്ണൻ, ടി.ആർ.നരേന്ദ്രൻ, ജന്മഭൂമി ലേഖകൻ ടി.എൻ.രാജൻ,സുഭദ്ര ടീച്ചർ, ഡോ.പി.ബി.സനീഷ് തുടങ്ങിയവർ സംസാരിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments