തോമാസ്ലീഹാ യുടെ ഉറപ്പാർന്ന വിശ്വാസ പ്രഖ്യാപനം സഭാമക്കൾക്ക് കരുത്തു പകരുന്നു... റവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ .

തോമാസ്ലീഹാ യുടെ ഉറപ്പാർന്ന വിശ്വാസ പ്രഖ്യാപനം സഭാമക്കൾക്ക് കരുത്തു പകരുന്നു. റവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ . 
ഉത്ഥിതനായ ഈശോയെ ഒരു നോക്കു നേരിൽ കാണാൻ ഒരാഴ്ച കാത്തിരുന്ന തോമാസ്ലീഹായുടെ ആഴപ്പെട്ട പ്രത്യാശയും വിശ്വാസ പ്രഖ്യാപനവും സഭാമക്കൾക്ക് കരുത്തു പകരുന്നതായി പാലാ ഷാലോം പാസ്റ്ററൽ സെന്റർ ഡയറക്ടർ റവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ പറഞ്ഞു. സെന്റ് തോമസ് ഡേ യോടനുബന്ധിച്ച് പാലാ ഷാലോമിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി
 ഡയറക്ടർ ഫാ.തോമസ് കിഴക്കയിലിന്റേയും ബൈബിൾ അപ്പസ്തോലൈറ്റ് ഡയറക്ടർ ഫാ.തോമസ് പുതുപറമ്പിലിന്റെയും സംയുക്ത ഫീസ്റ്റാഘോഷത്തിൽ സംസാരിക്കുകയായിരുന്നു രൂപ താ വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ കൂടിയായ റവ.ഡോ. ഞാറക്കുന്നേൽ . സഭയുടയും സമുദായത്തിന്റെ സമൂഹത്തിന്റെയും
 ഐക്യത്തിനും ശാക്തീകരണത്തിനും മാർ തോമാ മാർഗ്ഗം ശക്തി പകരുന്നതായും ഫാ. ഞാറക്കുന്നേൽ പറഞ്ഞു.പി.എസ്.ഡബ്ലിയു.എസ് ഭാരവാഹികളായ ഡാന്റീസ് കൂനാനിക്കൽ ,ജോയി മടിയ്ക്കാങ്കൽ, പി.വി.ജോർജ് പുരയിടം, ജോസ് നെല്ലിയാനി, മെർളി ജയിംസ്, ഷീബാ ബെന്നി, ക്ലാരീസ് ചെറിയാൻ, അലീനാ ജോസഫ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments