കേരളാ കോൺഗ്രസ് (എം) ജില്ലാ അർദ്ധ ദിന നേതൃയോഗം വെള്ളിയാഴ്ച


 പാർലമെൻറ് ഇലക്ഷൻ സംബന്ധിച്ച് താഴെതട്ട് മുതൽ നടത്തിയ വിലയിരുത്തലുകൾ അവലോകനം ചെയ്യുന്നതിനും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കുമായി  കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ അർദ്ധ ദിന നേതൃസംഗമം വെള്ളിയാഴ്ച (12/ 7/24 വെള്ളി )3  മുതൽ പാർട്ടി ഓഫീസിൽ ചേരുമെന്ന് ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ അറിയിച്ചു. 
ജില്ലാ പ്രസിഡൻറ് പ്രൊഫ. ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും.
ജില്ലയിൽ നിന്നുള്ള പാർട്ടിയുടെ സംസ്ഥാന ജില്ലാ ഭാരവാഹികൾ, നിയോജക മണ്ഡലം മണ്ഡലം പ്രസിഡൻ്റുമാർ, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടനകളുടെ സംസ്ഥാന ജില്ലാ പ്രസിഡന്റ്മാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments