കുമാരമംഗലം കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന തിരുവാതിര ഞാറ്റുവേലയുടേയും കര്‍ഷക സഭകളുടേയും ഭാഗമായി കുമാരമംഗലം കൃഷിഭവനില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. കൃഷിഭവന് മുന്നില്‍ നടത്തിയ ഞാറ്റുവേല ചന്തയില്‍ പൈങ്കുളം സെന്റ് തോമസ് യുപി സ്‌കൂളിലെ കുട്ടികള്‍ക്ക് ഫലവൃക്ഷ തൈ നല്‍കി കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും കര്‍ഷകസഭകള്‍ പൂര്‍ത്തീകരിച്ച് കൃഷി വകുപ്പിന്റെ വിവിധ പദ്ധതികള്‍ വിശദീകരിക്കുകയും, കര്‍ഷകരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുകയും ചെയ്തു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഫല വ്യക്ഷതൈകളായ പ്ലാവ് കുരുമുളക് തൈ, എന്നിവയുടെ
പ്രദര്‍ശനവും വില്പനയും ഞാറ്റുവേല ചന്തയോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷെമീന നാസര്‍, ഉഷ രാജശേഖരന്‍, ഡോ.ഗദ്ദാഫി, റ്റി.എം. നൈന,അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ.റ്റി.ലേഖ, കൃഷി അസിസ്റ്റന്റ്
വി.കെ.ജിന്‍സ്,ജിബി ജോളി, സ്‌കൂള്‍ കുട്ടികള്‍,കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. കൃഷി ഓഫീസര്‍ പി.ഐ.റഷീദ, കൃഷി അസിസ്റ്റന്റ് വി.എം. സിദ്ധിഖ് എന്നിവര്‍ പ്രസംഗിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments