അഭിഭാഷകർക്കെതിരായ നീക്കങ്ങൾ ഒറ്റക്കെട്ടായി ചെറുക്കണം: അഡ്വ. സതീഷ് ചന്ദ്രൻ നായർ
അഭിഭാഷകർക്കെതിരെ സർക്കാരിന്റെയും ജൂഡിഷ്യറിയുടേയും ഭാഗത്തുനിന്നുള്ള നീക്കങ്ങൾ അപലപനീയവും പ്രേതിഷേധാർഹവും ആണെന്നും ഇതിനെതിരെഅഭിഭാഷക സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. സതീഷ് ചന്ദ്രൻ നായർ പ്രസ്താവിച്ചു.
ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് പാലാ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡന്റ് അഡ്വ. മനോജ് കച്ചിറമറ്റം ആധ്യക്ഷത വഹിച്ചു. ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എൻ. സി. ജോസഫ്, രഞ്ജിത്ത് ജോൺ, മുതിർന്ന അഭിഭാഷകരായ കെ. ആർ. ശ്രീനിവാസൻ, സിറിക് ജെയിംസ്, പ്രകാശ് വടക്കൻ,
സന്തോഷ് മണർകാട്, കെ. സി ജോസഫ്, അലക്സാണ്ടർ മാത്യു, സി. ജെ ഷാജി, ഉഷാ മേനോൻ, ജോൺസി നോബിൾ, എ. എം. ഗായത്രി ദേവി, സെക്രട്ടറി അരുൺ ജി, ആർ. മനോജ്, സജി മഞ്ഞപ്പള്ളി, ഷാജി എടേട്ട്,
ജോഷി എബ്രഹാം കാനാട്ട്, എ. എസ്. തോമസ്, റെജി തുരുത്തിയിൽ, എ. എസ്. അനിൽകുമാർ,ജേക്കബ് അൽഫോൻസാ ദാസ്, സോമശേഖരൻ നായർ, ഫിലിപ്പ് ചെറുനിലം, രേഷ്മ തോമസ്, ജിൻസൺ ചെറുമല, ജോയൽ മാത്യു എന്നിവർ പ്രസംഗിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments