പുലിയന്നൂർ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് നടന്ന കല്യാണത്തിൽ പങ്കെടുത്തവരെല്ലാം അപൂർവ്വ സസ്യങ്ങളും ഫലവൃക്ഷ തൈകളുമായാണ് മടങ്ങിയത്.


പുലിയന്നൂർ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് നടന്ന കല്യാണത്തിൽ പങ്കെടുത്തവരെല്ലാം അപൂർവ്വ സസ്യങ്ങളും ഫലവൃക്ഷ തൈകളുമായാണ് മടങ്ങിയത്. 
ഇടാട്ടുതാഴെ രാധാകൃഷ്ണൻ്റെ മകൾ മൈത്രിയും ഉഴവൂർ കരയിൽ കോയിക്കൽ വേണുഗോപാൽ മകൻ ലാലുവും തമ്മിലുള്ള വിവാഹമാണ് വ്യത്യസ്തമായത്.  വിവിധയിനം വഴുതന, വെണ്ട, ചീര തൈകളും തെങ്ങ്, പ്ലാവ്, മാവ്  തുടങ്ങിയ ഫലവൃക്ഷ തൈകളും 
 അപൂർവ്വമായി കാണപ്പെടുന്ന ഔഷധ സസ്യങ്ങളും വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം വിതരണം ചെയ്തു. നീലക്കരിമ്പ്, പാൽപ്പഴം, നാടൻ വെണ്ട, കാളക്കൊമ്പൻ വഴുതന തുടങ്ങിയവയ്ക്ക് വൻ ഡിമാൻ്റായിരുന്നു .
വധുവിൻ്റെ അച്ഛൻ രാധാകൃഷ്ണൻ ഐ ടി പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡൻ്റ് അപു ജോൺ ജോസഫിന് നീലക്കരിമ്പിൻ തൈ നൽകിയതോടെ ഭക്ഷണ ഹാളിലേക്കാൾ തിരക്ക് തൈകൾ വിതരണം ചെയ്യുന്ന കൗണ്ടറിലായി. ഫ്രാൻസിസ് ജോർജ് എം.പി , ആലീസ് മാണി സി കാപ്പൻ , ഡോ. സിന്ധുമോൾ ജേക്കബ് , രൺജിത് ജി മീനാഭവൻ, ജോർജ് പുളിങ്കാട്, റൂബി ജോസ്, രാജൻ മുണ്ടമറ്റം, ജോണിസ് പി. സ്റ്റീഫൻ ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments