ആരിത് .. ഷീലയോ അതോ ജയഭാരതിയും കൂട്ടുകാരുമോ.....
സ്വന്തം ലേഖകൻ
ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാമ്പസ് കാലമൊരുക്കി
നവാഗതര്‍ക്ക് സ്വാഗതമേകി ഏറ്റുമാനൂരപ്പൻ കോളജ്
1975-കാലഘട്ടത്തിലെ കാമ്പസ് വേഷവിധാനങ്ങളോടെയാണ് സീനിയർ വിദ്യാർത്ഥികൾ ഏറ്റുമാനൂരപ്പന്‍ കോളേജിൽ നവഗതരെ സ്വാഗതം ചെയ്തത്. ആരിത്,..ജയഭാരതിയോ..,ഷീലയും കൂട്ടുകാരികളുമോ..നവഗതര്‍ ഒന്ന് അമ്പരന്നു.
ഏറ്റുമാനൂരപ്പന്‍ കോളേജില്‍ നവഗതരെ സ്വാഗതംചെയ്തത് 1975-കാലഘട്ടത്തിലെ കാമ്പസ് കാഴ്ചയൊരുക്കി;
കറുപ്പില്‍ വെള്ള പൊട്ടുകുള്ള സാരിയും പിന്നിയിട്ടമുടിയും
ചെവിയില്‍ ഒരു പൂവും വെച്ചാണ് അവര്‍ പുതിയ അതിഥികളെ വരവേറ്റത്.കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റ് വിദ്യാര്‍ത്ഥികളാണ് ഇതിന് നേതൃത്വം നല്‍കിയത്. നൃത്തത്തോടെയായിരുന്നു സ്വാഗതം.
വിജ്ഞാനോത്സവം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ആര്‍.ഹേമന്ത്കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഇ.മായാറാണി , ലിറ്റില്‍ ഫ്‌ലവര്‍ ,എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍മാരായ രേവതി രാമചന്ദ്രന്‍, അരുണ്‍ സദാനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments