പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിൽ അടുത്ത വർഷത്തെ ഉത്സവം മുതൽ നാലാം ദിവസമായ മകം നാളിൽ രാവിലെ പൊങ്കാല നിവേദ്യവും, അഞ്ചാം ദിവസമായ പൂരം നാളിൽ വൈകുന്നേരം ജീവത എഴുന്നള്ളത്തും നടക്കും. ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ജീവത ഏഴുന്നള്ളത്തും പൊങ്കാലയും പരസ്പരം മാറ്റുന്നതിന് വേണ്ടി
പ്രമുഖ ദൈവജ്ഞൻ ശ്രീനാഥ് പണിക്കരുടെ നേതൃത്വത്തിൽ നടത്തിയ ഒറ്റ രാശി പ്രശ്നത്തിൽ തെളിഞ്ഞ ദേവിഹിതം അനുസരിച്ചാണ് ഈ മാറ്റം . ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. തൃപ്പൂണിത്തുറ പെരുമ്പിള്ളിയാഴത്ത് മന സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് ഒറ്റ രാശി പ്രശ്നം നടന്നത്.നിരവധി ഭക്തജനങ്ങളും ഈ അവസരത്തിൽ സന്നിഹിതരായിരുന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments