മീനച്ചിൽ താലൂക്കിലെ സാധാരണക്കാരുടെ ആശ്രയമായിരുന്ന കിഴതടിയൂർ, വലവൂർ, കടനാട്, എം.ആർ.എം. പി.സി. എസ് തുടങ്ങിയ സഹകരണ പ്രസ്ഥാനങ്ങൾ കൊള്ളയടിച്ചവർ അഴിമതിക്കെതിരെ നടത്തുന്ന സമരം അപഹാസ്യമാണെന്ന് കെ.റ്റി.യു.സി നിയോജക മണ്ഡലം കമ്മിറ്റി

പാവപ്പെട്ട കൃഷിക്കാരുടെയും തൊഴിലാളികളുടെയും   കോടിക്കണക്കിനു രൂപ അടിച്ചു മാറ്റിയവർ  ബാർക്കോഴയിൽ ചുറ്റിപ്പറ്റി സമര കോലാഹലങ്ങൾ നടത്തിയവർക്കൊപ്പം ചേർന്നത് പാർലമെൻ്റ് തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ ജാള്യത മറയ്ക്കാനാണ് . വികസന പ്രവർത്തനങ്ങൾക്കെല്ലാം തുരങ്കം വെക്കുന്നവരുടെ അഴിമതി വിരുദ്ധ പോരാട്ടങ്ങൾ വേശ്യയുടെ ചാരിത്ര പ്രസംഗത്തേക്കാൾ മ്ലേച്ഛമാണെന്ന് യോഗം വിലയിരുത്തി.
പ്രസിഡൻ്റ് ആലിക്കുട്ടി കപ്പോടത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.സി കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. പി. റ്റി ജിനു, രാജൻ പുളിയ്ക്കതൊട്ടിയിൽ, ബിജു പ്ളാത്തറ, തങ്കച്ചൻ കുന്നേൽ, ജോസി പൂവത്തോലിൽ,സാബു പുത്തേട്ട്, സിബിൻ വർഗീസ് , സോണി കരോട്ടു കുന്നേൽ സന്തോഷ് വെള്ളായണിശേരിൽ  എന്നിവർ പ്രസംഗിച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments