മാണി സി. കാപ്പൻ എംഎൽഎയ്ക്കെതിരെ പാലാ നഗരത്തിൽ അപകീർത്തികരമായ ഫ്ലക്സ് ബോർഡുകൾ... യൂത്ത് ഫ്രണ്ട് എമ്മിനെതിരെ പാലാ പൊലീസിൽ പരാതി നൽകി യുഡിഎഫ് ..... ഫ്ലക്സ് ബോർഡുകൾ കീറി നശിപ്പിക്കാൻ യു.ഡി. എഫ്. നടത്തിയ നീക്കം പൊളിച്ചത് എം എൽ എ യുടെ സന്തത സഹചാരി... വിവരം ചോർന്നു കിട്ടിയ യൂത്ത് ഫ്രണ്ട് എം. പ്രവർത്തകർ സംഘടിച്ചതോടെ യു.ഡി. എഫ് പ്രവർത്തകർ പിൻവലിഞ്ഞു


മാണി സി. കാപ്പൻ എംഎൽഎയ്ക്കെതിരെ പാലാ നഗരത്തിൽ  അപകീർത്തികരമായ ഫ്ലക്സ് ബോർഡുകൾ...  യൂത്ത് ഫ്രണ്ട് എമ്മിനെതിരെ പാലാ പൊലീസിൽ പരാതി നൽകി യുഡിഎഫ് ..... ഫ്ലക്സ് ബോർഡുകൾ കീറി നശിപ്പിക്കാൻ യു.ഡി. എഫ്. നടത്തിയ നീക്കം പൊളിച്ചത് എം എൽ എ യുടെ സന്തത സഹചാരി... വിവരം ചോർന്നു കിട്ടിയ യൂത്ത് ഫ്രണ്ട് എം. പ്രവർത്തകർ സംഘടിച്ചതോടെ യു.ഡി. എഫ് പ്രവർത്തകർ പിൻവലിഞ്ഞു
പതിനായിരക്കണക്കിന് രൂപ ചെലവാക്കി പാലാ എംഎൽഎ മാണി സി കാപ്പനെ  വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന ബോർഡുകൾ  നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർത്തി എന്നാക്ഷേപിച്ച്  യൂത്ത് ഫ്രണ്ട് എമ്മിനെതിരെ പാലാ പോലീസിൽ യുഡിഎഫ് നേതാക്കൾ പരാതി നൽകി. തുടർന്ന് ഈ ഫ്ലക്സ് ബോർഡുകൾ കീറി നശിപ്പിക്കാൻ യു.ഡി. എഫ്. പ്രവർത്തകർ നടത്തിയ നീക്കം പൊളിച്ചത്   എം. എൽ. എ യുടെ   ഒരു സന്തത സഹചാരി തന്നെയാണെന്നും ആക്ഷേപമുയർന്നു . വിവരം ചോർന്നു കിട്ടിയ യൂത്ത് ഫ്രണ്ട് എം. പ്രവർത്തകർ സംഘടിച്ചതോടെ യു.ഡി. എഫി ൻ്റെ ഫ്ലക്സ് ബോർഡ് കീറൽ പരിപാടി പൊളിഞ്ഞു. എം. എൽ. എ യുടെ ഓഫീസ് ജീവനക്കാരൻ കൂടിയായ  ഇയാളുടെ  അതിരുവിട്ട ആവേശമാണ് പരിപാടി പൊളിയാനിടയായതെന്ന് പാലായിലെ പ്രമുഖ കോൺഗ്രസ്സ്  നേതാക്കൾ തുറന്നടിച്ചു.

രാത്രിയുടെ മറവിൽ പാലാ നഗരത്തിലുടെനീളം  രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഫ്ലക്സ് ബോർഡുകൾ ഉയർത്തുന്നത്  അപലപനീയമാണെന്ന്  യുഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലാ  നിയോജകമണ്ഡലത്തിൽ യുഡിഎഫിന് ഉണ്ടായ വലിയ ഭൂരിപക്ഷമാണ് കേരള കോൺഗ്രസിനെയും ഇടതുമുന്നണിയും വിറളി പിടിപ്പിക്കുന്നതെന്നും യുഡിഎഫ് ആരോപിക്കുന്നു.  എംഎൽഎയെ വ്യക്തിഹത്യ ചെയ്യുന്ന ബോർഡുകൾ  സ്ഥാപിച്ചവർക്കെതിരെ പോലീസ് നിയമനടപടികൾ

 കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് നേതാക്കൾ ഇന്ന് പരാതി നൽകിയിട്ടുള്ളത്.  യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനി , കോൺഗ്രസ് നേതാക്കളായ അഡ്വ. സന്തോഷ്  മണർകാട്,  തോമസ് ആർ വി ജോസ് എന്നിവരാണ് പോലീസ് സ്റ്റേഷനിൽ എത്തി യുഡിഎഫ് ന് വേണ്ടി പരാതി കൈമാറിയത്.
എം. എൽ. എ യുടെ പാർട്ടിയിൽപ്പെട്ടയാൾതന്നെ  യു.ഡി. എഫി ൻ്റെ നീക്കം പൊളിച്ചതിനെപ്പറ്റി  എം. എൽ. എ യോടു  പരാതിപ്പെടുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments