തൊടുപുഴയില്‍ ഒരു കിലോയിലധകം കഞ്ചാവുമായി തട്ടുകട നടത്തിപ്പുകാരന്‍ പിടിയില്‍


 തൊടുപുഴ പ്രസ് ക്ലബ്ബിന് സമീപം തട്ടുകട നടത്തുന്ന സിജോ വര്‍ഗീസ് (സിജോ. പി) പെരുമ്പിള്ളിചിറയ്ക്ക് സമീപമുള്ള മഠത്തികണ്ടം വീട്ടില്‍ ഒരു കിലോയിലധികം കഞ്ചാവുമായി പിടിയില്‍. 

തൊടുപുഴ ഡിവൈഎസ്പി സജി മാര്‍ക്കോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 


തൊടുപുഴയിലും സമീപപ്രദേശങ്ങളിലെ കോളേജുകള്‍ കേന്ദ്രീകരിച്ചും, രാത്രി വൈകി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ കേന്ദ്രീകരിച്ചും വ്യാപകമായി കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് നടപടിയുണ്ടായത്. 


ഡിവൈഎസ്പി സജി മാര്‍ക്കോസിന്റെ നിര്‍ദ്ദേശപ്രകാരം തൊടുപുഴ സ്റ്റേഷന്‍ എസ്എച്ച്ഒ മനേഷ് കെ.പി, എസ്ഐ ആല്‍ബിന്‍ സണ്ണി എന്നിവരുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ഡിഎസ്പി സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്. 


വരും ദിവസങ്ങളിലും തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും ലഹരിവസ്തുക്കള്‍ക്കെതിരെയുള്ള പരിശോധന ശക്തമായി തുടരുമെന്ന് ഡിവൈഎസ്പി അറിയിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments