നാലു വയസ്സു മുതൽ 80 വയസ്സുവരെ മണലിൽ ആദ്യാക്ഷരം കുറിച്ച് ഭക്തർ.... പാലാ ഏഴാച്ചേരി കാവിൻപുറം ഉമാ മഹേശ്വര ക്ഷേത്രത്തിലെ വിദ്യാരംഭച്ചടങ്ങ് വ്യത്യസ്ത കൊണ്ടും ഭക്തിസാന്ദ്രമായി



നാലു വയസ്സു മുതൽ 80 വയസ്സുവരെ മണലിൽ ആദ്യാക്ഷരം കുറിച്ച് ഭക്തർ.... പാലാ ഏഴാച്ചേരി  കാവിൻപുറം ഉമാ മഹേശ്വര  ക്ഷേത്രത്തിലെ വിദ്യാരംഭച്ചടങ്ങ് വ്യത്യസ്ത കൊണ്ടും  ഭക്തിസാന്ദ്രമായി.

നാലു വയസ്സുകാരുടെ കുരുന്നുവിരലുകൾ മുതൽ എൺപതുകാരുടെ കൈകൾ വരെ പാരമ്പര്യത്തിന്റെ പുണ്യമണലിൽ അക്ഷരങ്ങൾ കുറിച്ചപ്പോൾ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ വിദ്യാരംഭച്ചടങ്ങ് ഭക്തിസാന്ദ്രമായി. 


ശിവഗിരി ശാരദാദേവി ക്ഷേത്രത്തിൽനിന്ന് എത്തിച്ച പഞ്ചാരമണൽ പ്രത്യേകം പൂജിച്ചശേഷം അതിൽ അക്ഷരങ്ങൾ കുറിക്കാനുള്ള അവസരമാണ് ക്ഷേത്രത്തിൽ ഒരുക്കിയത്. പ്രായഭേദമന്യേ നിരവധി പേർ പങ്കെടുത്ത ചടങ്ങ് പാരമ്പര്യവും വിശ്വാസവും അറിവിനോടുള്ള ആദരവും ഒത്തുചേർന്ന അനുഭവമായി.


നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിദ്യാരംഭച്ചടങ്ങിനും പാരമ്പര്യ രീതിയിലുള്ള മണലെഴുത്തിനും റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ലീലാ ഗോവിന്ദൻ അക്ഷരാചാര്യയായി നേതൃത്വം നൽകി. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. തൂലികാപൂജ, സരസ്വതീപൂജ, ഉമാമഹേശ്വരപൂജ എന്നിവയും നടന്നു. അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ എത്തിയവർക്കെല്ലാം ചടങ്ങിൽ പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു.


വിദ്യാരംഭത്തിനെത്തിയവർക്കായി മധുരഫല മഹാനിവേദ്യ പ്രസാദവും അവൽപ്രസാദവും വിതരണം ചെയ്തു. കുട്ടികൾക്ക് പൂജിച്ച പേന പ്രസാദമായി നൽകുകയും ചെയ്തു. പ്രായത്തിന്റെ അതിരുകൾ മറന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് ഒരുമിച്ച് ചുവടുവച്ച ഭക്തർക്ക് ചടങ്ങ് ആത്മീയമായ അനുഭവമായി.


ക്ഷേത്രത്തിലെ മണ്ഡലസമാപന ഉത്സവ നോട്ടീസിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ പ്രകാശനം നിർവഹിച്ചു. ദേവസ്വം മാനേജർ ടി.എൻ. സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു.

പി.ആർ. പ്രകാശ് പെരികിനാലിൽ, വി.ജി. ചന്ദ്രൻ തേരുന്താനത്ത്, രാജേഷ് കുന്നേൽ, രാജു കുന്നേൽ മേപ്പുറത്ത്, ജയചന്ദ്രൻ നായർ വരകപ്പിള്ളിൽ, സി.ജി. വിജയകുമാർ, ഇ.കെ രാജൻ ഈട്ടിക്കൽ , ലീല ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. മീഡിയ കോർഡിനേറ്റർ ആർ. സുനിൽകുമാർ സ്വാഗതവും സെക്രട്ടറി ചന്ദ്രശേഖരൻ നായർ പുളിക്കൽ നന്ദിയും പറഞ്ഞു.


ആധുനികതയുടെ തിരക്കുകൾക്കിടയിലും പാരമ്പര്യ രീതിയിലുള്ള മണലെഴുത്ത് നിലനിർത്തി നാലു വയസ്സു മുതൽ 80 വയസ്സുവരെ പ്രായമുള്ളവർക്കായി അവസരമൊരുക്കിയത് ചടങ്ങിന്റെ പ്രത്യേകതയായി. അക്ഷരങ്ങൾ പഠിക്കുന്ന കുരുന്നുകൾക്കൊപ്പം മുതിർന്നവരും പുണ്യമണലിൽ എഴുതാനെത്തിയത് അറിവിനോടുള്ള ആദരവിന്റെയും പാരമ്പര്യത്തോടുള്ള അടുപ്പത്തിന്റെയും അടയാളമായി. സരസ്വതീദേവിയുടെ അനുഗ്രഹം തേടിയെത്തിയ ഭക്തരുടെ പ്രാർഥനകളും മന്ത്രധ്വനികളും നിറഞ്ഞ കാവിൻപുറം ക്ഷേത്രസന്നിധി നവരാത്രിയുടെ ആത്മീയചൈതന്യത്തിന് സാക്ഷിയായി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments