സുനില്‍ പാലാ
പച്ചിലകളുടെ തണലില്‍ ചുവന്ന ചുണ്ടിന്റെ തിളക്കവുമായി പച്ചതത്തമ്മ. ഇലച്ചാര്‍ത്തില്‍ ഇളകിയാടുന്ന പൂമ്പാറ്റകള്‍. മഞ്ഞിന്റെ പുതപ്പണിയാന്‍ തുടങ്ങുന്ന മൊട്ടക്കുന്നുകള്‍. ഒരിരയ്ക്കുവേണ്ടി മത്സരിക്കുന്ന രണ്ട് പരുന്തുകള്‍... ശ്രീജ ഗോപകുമാറെന്ന വീട്ടമ്മയുടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ക്ക് അത്യപൂര്‍വ്വ ചാരുത.
പച്ചിലകളുടെ തണലില്‍ ചുവന്ന ചുണ്ടിന്റെ തിളക്കവുമായി പച്ചതത്തമ്മ. ഇലച്ചാര്‍ത്തില്‍ ഇളകിയാടുന്ന പൂമ്പാറ്റകള്‍. മഞ്ഞിന്റെ പുതപ്പണിയാന്‍ തുടങ്ങുന്ന മൊട്ടക്കുന്നുകള്‍. ഒരിരയ്ക്കുവേണ്ടി മത്സരിക്കുന്ന രണ്ട് പരുന്തുകള്‍... ശ്രീജ ഗോപകുമാറെന്ന വീട്ടമ്മയുടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ക്ക് അത്യപൂര്‍വ്വ ചാരുത.
പാലായ്ക്കടുത്ത് ആണ്ടൂര്‍ ഏറത്തുരുത്തിയില്ലത്തെ ശ്രീജ ഗോപകുമാര്‍ എന്ന 43-കാരി ഇതിനോടകം പകര്‍ത്തിയിട്ടുള്ളത് ആയിരക്കണക്കിന് പ്രകൃതി ദൃശ്യങ്ങള്‍. ഒപ്പം മൃഗങ്ങളുടെയും പക്ഷികളുടെയും പൂമ്പാറ്റകളുടെയുമൊക്കെ അപൂര്‍വ്വ ചിത്രങ്ങള്‍ വേറെയും.
പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ചന്ദ്രമനയില്‍ വീട്ടില്‍ റിട്ടയേര്‍ഡ് അധ്യാപകരായ ഗോവിന്ദന്‍ നമ്പൂതിരിയുടെയും രാജകുമാരിയുടെയും മകളായ ശ്രീജ ആണ്ടൂര്‍ ഏറത്തുരുത്തിയില്ലത്ത് എ.എന്‍. ഗോപകുമാറിന്റെ (കോതമംഗലം തഹസില്‍ദാര്‍) സഹധര്‍മ്മിണിയായാണ് പാലായ്ക്ക് വരുന്നത്.
കുട്ടിക്കാലം മുതലേ ഫോട്ടോഗ്രാഫിയോട് താത്പര്യമുണ്ടായിരുന്ന ശ്രീജ ആദ്യം ഫിലിം ഡാര്‍ക്ക് റൂമില്‍ വാഷ് ചെയ്യുന്ന ക്യാമറയിലായിരുന്നു ആദ്യം ചിത്രങ്ങള്‍ എടുത്തിരുന്നത്. ആദ്യകാലത്തെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍. ഫോട്ടോഗ്രഫിയെക്കുറിച്ചോ ക്യാമറകളെക്കുറിച്ചോ ആധികാരിമായി ഒന്നും പഠിച്ചിട്ടില്ലെങ്കിലും ഫോട്ടോഗ്രഫിയെന്ന ഹോബിയുമായി വിവിധ സ്ഥലങ്ങളില്‍ ശ്രീജയും കുടുംബവും പോയി. മുതുമല ടൈഗര്‍ റിസര്‍വില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ഫോട്ടോകള്‍ ഈ വീട്ടമ്മ ചിത്രീകരിച്ചിട്ടുള്ളത്.
പെരിങ്ങോട്ടുകുറിശ്ശിയിലെ ചൂലന്നൂര്‍ മയില്‍സങ്കേതത്തിനടുത്തുള്ള വീട്ടില്‍ നിന്നും ഒറ്റനോട്ടത്തില്‍ കാണുന്ന നൂറുകണക്കിന് മൈയിലുകള്‍ തന്നെയായിരുന്നു ശ്രീജയുടെ ആദ്യ ആകര്‍ഷണം.
രണ്ട് പരുന്തുകള്‍ ഒരു ഇരയ്ക്കുവേണ്ടി മത്സരിക്കുന്ന ഫോട്ടോ
അപ്രതീക്ഷിതമായി തനിക്ക് കിട്ടിയ ചില ക്ലിക്കുകളാണ് കൂടുതല്‍ ആത്മസംതൃപ്തി നല്‍കിയിട്ടുള്ളതെന്ന് ശ്രീജ പറയുന്നു. ഇതിലൊന്നാണ് രണ്ട് പരുന്തുകള്‍ ഒരു ഇരയ്ക്കുവേണ്ടി മത്സരിക്കുന്ന പ്രശസ്തമായ ഫോട്ടോ. ഇതിന് ലൈറ്റ് മാജിക് സ്‌കൂള്‍ ഓഫ് ഫോട്ടോഗ്രഫി സംഘടിപ്പിച്ച മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടി.
യാതൊരു ഉപാധികളുമില്ലാതെ ചില നേരങ്ങളില്‍ പ്രകൃതി കനിഞ്ഞു നല്‍കുന്ന നിമിഷങ്ങള്‍ ഒപ്പിയെടുക്കാനുള്ള മഹാഭാഗ്യം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ശ്രീജ ഗോപകുമാര്‍ പറയുന്നു. ഫോട്ടോഗ്രാഫറല്ല, പ്രകൃതി തന്നെയാണ് താരമെന്നാണ് ഈ ഛായഗ്രാഹകയുടെ അഭിപ്രായം.
ഭര്‍ത്താവ് ഗോപകുമാറും പ്ലസ്ടുവിന് പഠിക്കുന്ന ഇരട്ടമക്കള്‍ ശ്രീനന്ദന്‍ ജി. നമ്പൂതിരിയും ശ്രീപൗര്‍ണ്ണമി ജി. നമ്പൂതിയും ശ്രീജയുടെ സ്വപ്ന കലാസപര്യക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments