സുനില്‍ പാലാ
പാലാ വലിയപാലത്തിന് സമീപം റിവര്‍വ്യൂ റോഡിനോട് ചേര്‍ന്ന് ഇടിഞ്ഞ ഭാഗത്ത് അപകടസൂചനയായി വച്ചിരിക്കുന്ന വീപ്പകള്‍ അടിച്ചുമാറ്റാന്‍ ആക്രിക്കാരും.
പലതവണ ഇവിടെ വീപ്പകള്‍ സ്ഥാപിച്ചിട്ടും അവ വാഹനങ്ങള്‍ ഇടിച്ചിടുകയും പിന്നീട് മോഷണം പോവുകയും ചെയ്ത സംഭവം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നഗരത്തിലെ ചിലര്‍ അറിയിച്ച സൂചനയനുസരിച്ച് ചില ആക്രി കച്ചവടക്കാരാണ് ഈ വീപ്പകള്‍ കടത്തിക്കൊണ്ട് പോകുന്നതെന്നാണ് വിവരം.
കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് തവണ ഇവിടെ വീപ്പകള്‍ നിരത്തിയെങ്കിലും പലതവണ വാഹനമിടിച്ച് ഇവ കുഴിയിലേക്ക് പോവുകയായിരുന്നു. ഇങ്ങനെ ചളുങ്ങിപ്പോയ വീപ്പകള്‍ ഉടന്‍ ആക്രിക്കച്ചവടക്കാര്‍ അടിച്ചുമാറ്റുകയാണെന്നാണ് വിവരം ലഭിച്ചത്.
നിലവില്‍ നിര്‍മ്മാണം നിലച്ചിരിക്കുന്ന റിവര്‍വ്യൂ റോഡിനോട് ചേര്‍ന്നാണ് റോഡിന്റെ ഒരുവശം ഇടിഞ്ഞ് വലിയ കുഴി രൂപപ്പെട്ടത്. സ്ഥലത്ത് വീപ്പകള്‍ നിരത്തി അപകടമൊഴിവാക്കാന്‍ പി.ഡബ്ല്യു.ഡി. അധികൃതര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഫലവത്താകുന്നില്ല.
നിലവില്‍ നിര്‍മ്മാണം നിലച്ചിരിക്കുന്ന റിവര്‍വ്യൂ റോഡിനോട് ചേര്‍ന്നാണ് റോഡിന്റെ ഒരുവശം ഇടിഞ്ഞ് വലിയ കുഴി രൂപപ്പെട്ടത്. സ്ഥലത്ത് വീപ്പകള്‍ നിരത്തി അപകടമൊഴിവാക്കാന്‍ പി.ഡബ്ല്യു.ഡി. അധികൃതര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഫലവത്താകുന്നില്ല.
ആക്രികച്ചവടക്കാരെക്കുറിച്ച് സൂചന കിട്ടി - നഗരസഭാ അധികൃതര്‍
റിവര്‍വ്യൂ റോഡില്‍ അപകടകരമായ കുഴിക്ക് സമീപം പി.ഡബ്ല്യു.ഡി. അധികാരികള്‍ സ്ഥാപിച്ച വീപ്പകള്‍ ആക്രികച്ചവടക്കാര്‍ മോഷ്ടിക്കുന്നതായി ചിലര്‍ കൃത്യമായ സൂചനകള്‍ നല്‍കിയതായി പാലാ നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ പറഞ്ഞു. ഈ വിവരം പി.ഡബ്ല്യു.ഡി. അധികൃതരെ താന്‍ അറിയിച്ചിട്ടുണ്ടെന്നും ബൈജു പറഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments