ബസ് സ്റ്റാന്റ് കൈയടക്കി കമിതാക്കള്‍.. കാട്ടിക്കൂട്ടും തോന്ന്യാസം



സുനില്‍ പാലാ

ഈ കുട്ടികള്‍ക്കിതെന്തുപറ്റി... പാലാ കൊട്ടാരമറ്റം ബസ് ടെര്‍മിനലിനുള്ളിലെ വിവിധ നിലകളിയായി രാവിലെയും വൈകിട്ടും വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ വിവിധ കേളികളാണ്.

ചുറ്റും ചുമരുകളില്ലെന്ന് മറക്കുന്നു. അടച്ചിട്ട മുറിയുടെ സ്വകാര്യതയില്‍ ചെയ്യുന്ന പലതും പാലാ കൊട്ടാരമറ്റം ബസ് ടെര്‍മിനലിന്റെ മുകള്‍ നിലകളില്‍ പരസ്യമാണ്. 
 


ഇണനാഗങ്ങളെപ്പോലെ ചുറ്റിവരിഞ്ഞും ആലിംഗനം ചെയ്തും നില്‍ക്കുന്നവരിലധികും 15നും 20നും ഇടയിലുള്ള വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികളാണെന്ന് അറിയുമ്പോള്‍ ആരും ഞെട്ടിപ്പോകും. പട്ടാപ്പകല്‍ നടക്കുന്ന അതിരുവിട്ട ഈ കാമകേളികളില്‍ സമീപത്തെ വ്യാപാരികളും ഏറെ ബുദ്ധിമുട്ടിലാണ്.

ബസ് ടെര്‍മിനലിലെ നടുവിലുള്ള ഗോവണിയിലൂടെ മുകളിലേക്ക് കയറിപ്പോകുന്ന ആണ്‍-പെണ്‍ വിദ്യാര്‍ത്ഥികള്‍ മുകള്‍നിലയിലെ പല ഭാഗങ്ങളും തങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ക്ക് മറയാക്കുകയാണ്. ഇത് കണ്ടുംകേട്ടും വ്യാപാരികള്‍ മടുത്തു. ബസ് ടെര്‍മിനലിലെ ഏറ്റവും മുകള്‍ നിലയില്‍ ഉപയോഗശൂന്യമായ കാര്‍ഡ്‌ബോര്‍ഡ് കിടക്കയാക്കി പോലും പലവിധ കാര്യങ്ങള്‍ നടക്കുകയാണ്. മുകള്‍ നിലയിലെ ചില ഭാഗങ്ങളില്‍ മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും വരെ കണ്ടെത്തിയ സംഭവമുണ്ട്. 



പോലീസ് എയ്ഡ് പോസ്റ്റില്ല, ആരോട് പരാതി പറയാന്‍

കൊട്ടാരമറ്റം ബസ് ടെര്‍മിനലില്‍ പോലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യം പാലാ നഗരസഭാ കൗണ്‍സില്‍ ഒന്നടങ്കം പലതവണ ഉയര്‍ത്തിക്കൊണ്ട് വന്നിട്ടുള്ളതാണ്. ഇത് സംബന്ധിച്ച് നഗരസഭയുടെ പ്രമേയം ഉയര്‍ന്ന പോലീസ് അധികാരികള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തതാണ്. എന്നാലും ഒരു പ്രയോജനവും ഉണ്ടായില്ല. മുമ്പ് കെ.പി. ടോംസണ്‍ പാലായില്‍ സി.ഐ. ആയിരിക്കെ ഇത് സംബന്ധിച്ച് പരാതി ഉയരുകയും പലതവണ അദ്ദേഹം മഫ്തിയില്‍ ബസ് ടെര്‍മിനലിനുള്ളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇത് വാര്‍ത്തയായതോടെ വിദ്യാര്‍ത്ഥികളുടെ പേക്കൂത്തുകള്‍ക്ക് ഒരറുതി വന്നതാണ്. എന്നാലിപ്പോള്‍ മുമ്പത്തേക്കാള്‍ കൂടുതലാണ് ഇവരുടെ ഇടപാടുകള്‍.


കോവളത്തൊന്നും പോകണ്ട, ഇവിടെ കാണാം നഗ്നകാഴ്ചകള്‍

''കോവളത്തും മറ്റും അര്‍ദ്ധനഗ്നരായ സ്ത്രീകളും പുരുഷന്‍മാരും വെയില്‍ കാഞ്ഞ് കിടക്കുന്നത് പലര്‍ക്കുമൊരു കാഴ്ചയാണ്. എന്നാല്‍ ഇതിനപ്പുറമാണ് കൊട്ടാരമറ്റം ബസ് ടെര്‍മിനലില്‍ നടക്കുന്ന ചില സംഭവങ്ങള്‍. പലപ്പോഴും ഞങ്ങള്‍ ഇത്തരം നടപടികളിലേര്‍പ്പെടുന്ന വിദ്യാര്‍ത്ഥികളെ ഓടിക്കാറുണ്ട്. എന്നാല്‍ സദാചാര പോലീസ് എന്ന വിമര്‍ശനം വരുന്നതിനാല്‍ ഇപ്പോള്‍ ഞങ്ങളും കണ്ണടയ്ക്കുകയാണ്'' ബസ് സ്റ്റാന്റിലെ ഒരു ജീവനക്കാരന്‍ തുറന്നു പറഞ്ഞു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments