പാലാ ജനറൽ ആശുപത്രിയിൽ നിന്ന് മെയിൻ റോഡിലെ വെയിറ്റിങ് ഷെഡിലേക്കും സമീപത്തെ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലേക്കും മലിനജലം ഒഴുകുന്നുണ്ടോ...? പരാതിയെത്തുടർന്ന് പാലാ ആർ.ഡി.ഒ കെ .പി ദീപ ഇന്ന് ആശുപത്രിയും ബസ് കാത്തിരിപ്പു കേന്ദ്രവും സ്കൂൾ വളപ്പും സന്ദർശിച്ചു


പാലാ ജനറൽ ആശുപത്രിയിൽ നിന്ന് മെയിൻ റോഡിലെ വെയിറ്റിങ് ഷെഡിലേക്കും  സമീപത്തെ സെൻ്റ് തോമസ് ഹയർ സെക്കൻഡറിസ്കൂൾവളപ്പിലേക്കും  മലിനജലം ഒഴുകുന്നുണ്ടോ...? പരാതിയെത്തുടർന്ന് പാലാ ആർ.ഡി.ഒ കെ .പി ദീപ ഇന്ന്  ആശുപത്രിയും ബസ് കാത്തിരിപ്പു കേന്ദ്രവും സ്കൂൾ വളപ്പും സന്ദർശിച്ചു.

സ്വന്തം ലേഖകൻ
പരാതി ഉയർന്ന സാഹചര്യത്തിൽ തുടർ നടപടി സ്വീകരിക്കാൻ ആർ. ഡി. ഒ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. 
ജനറൽ ആശുപത്രി സൂപ്രണ്ടിനോടും മുൻസിപ്പൽ സെക്രട്ടറിയോടും ഇതു സംബന്ധിച്ച്  റിപ്പോർട്ട് നൽകുവാനും  ആർ.ഡി.ഒ  ആവശ്യപ്പെട്ടു.
ഇന്ന് ചേർന്ന മീനച്ചിൽ താലൂക്ക് വികസന സമിതിയിൽ ഇതു സംബന്ധിച്ച് പരാതി ഉയർന്നിരുന്നു. നൂറു കണക്കിന് യാത്രക്കാർ ബസ് കാത്തിരിക്കുന്ന ആശുപത്രിയുടെ താഴ്ഭാഗത്തെ മെയിൻ റോഡിലെ വെയിറ്റിങ് ഷെഡിലേക്കും സമീപത്തെ സെൻ്റ് തോമസ് സ്കൂൾ വളപ്പിലേക്കും  ആശുപത്രിയുടെ സെപ്റ്റിക് ടാങ്കിൽ നിന്നുളള മലിന ജലം ഒഴുകിയെത്തുന്നു എന്നായിരുന്നു ആക്ഷേപം. സെപ്റ്റിറ്റിക് ടാങ്കിനോട് ചേർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞതിനെത്തുടർന്നാണ് ടാങ്കിൽ നിന്നുള്ള മലിന ജലം വെയ്റ്റിങ് ഷെഡിലേക്കും സ്കൂൾ വളപ്പിലേക്കും ഒഴുകുന്നതെന്നും പരാതി ഉയർന്നു.
കെട്ടിടിഞ്ഞതിനെത്തുടർന്ന് നൂറുകണക്കിന് സ്കൂൾ കുട്ടികളടക്കം ബസു കാത്തിരിക്കുന്ന വെയ്റ്റിങ് ഷെഡിന് മുകളിലേക്കും മണ്ണിടിഞ്ഞ് വീഴാവുന്ന അതീവ അപകടാവസ്ഥയും
നിലവിലുണ്ട്.
താലൂക്ക് വികസന   സമിതി യോഗം കഴിഞ്ഞ ഉടൻ തന്നെ   അംഗങ്ങൾക്കൊപ്പം ആർ. ഡി. ഒ.പാലാ ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട്  വിലയിരുത്തുകയായിരുന്നു.
ആർ.എം ഒ ഡോ. അനീഷും  ആർ.ഡി.ഒ യൊടൊപ്പം ഉണ്ടായിരുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments