ഇന്നു പുലർച്ചെ അന്തരിച്ച കോൺഗ്രസ്സ് നേതാവ് അഡ്വ ജോൺസി നോബിളിൻ്റെ സംസ്കാരം നാളെ 2- 30 ന് ളാലം പുത്തൻ പള്ളി സെമിത്തേരിയിൽ

ഇന്നു പുലർച്ചെ അന്തരിച്ച കോൺഗ്രസ്സ് നേതാവ് അഡ്വ ജോൺസി നോബിളിൻ്റെ സംസ്കാരം നാളെ 2- 30 ന് ളാലം പുത്തൻ പള്ളി സെമിത്തേരിയിൽ
പാലാ ബാറിലെ പ്രമുഖ അഭിഭാഷകനും കോൺഗ്രസ്സ് നേതാവുമായിരുന്ന ഇന്ന് പുലർച്ചെ അന്തരിച്ച അഡ്വ ജോൺസി നോബിളിൻ്റെ സംസ്കാരം നാളെ 2- 30 ന് നടക്കും ഭൗതികദ്ദേഹം നാളെ രാവിലെ 8 - ന് പാലാ ഞൊണ്ടി മാക്കൽ കവലയ്ക്ക് സമീപമുള്ള വസതിയിലെത്തിക്കും. 
ഹൃദയഘാതം മൂലമായിരുന്നു മരണം  . രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
കോൺഗ്രസ്സ്  മണ്ഡലം സെക്രട്ടറി,ലോയേഴ്‌സ് കോൺഗ്രസ്സ് ഭാരവാഹി, റെസിഡൻസ് അസ്സോസിയേഷൻ ജില്ല സെക്രട്ടറി, പാലാ കുരിശുപള്ളി കമ്മറ്റി ഭാരവാഹി, സി വൈ എം എൽ ക്ലബ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. 
ഭാര്യ തനൂജമ്മ (തൊടനാൽ സ്കൂൾ ഹെഡ്‌മിസ്‌ട്രെസ് )ചങ്ങനാശ്ശേരി വാഴപ്പള്ളി പുന്നൂർ കുടുംബാംഗം. 
മക്കൾ. ജെസ്‌വിൻ(കാനഡ ), തേജ ട്രീത്ത (ബാംഗ്ലൂർ ), എഡ്വിൻ.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments