പതിനൊന്ന് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 65 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി. 2,25,000 രൂപ പിഴയും അടയ്ക്കണം.
റാന്നി സ്വദേശി സജീവി(40)നെയാണ് പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ 27 മാസം അധിക കഠിനതടവ് അനുഭവിക്കണം.
2023ലാണ് സംഭവം. ആണ്‍കുട്ടിയെ ബലം പ്രയോഗിച്ച് പ്രതി ആള്‍ താമസമില്ലാത്ത കെട്ടിടത്തില്‍ എത്തിച്ച് പ്രതി നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു. റാന്നി പോലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജെയ്സണ്‍ മാത്യൂസ് ഹാജരായി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments