"വളരെ ചെറുപ്പത്തിലെ ഹരിപ്പാടു നിന്ന് അസംബ്ലിയിലേക്ക് മത്സരിക്കാൻ എനിക്ക് സീറ്റ് വാങ്ങിത്തന്നത് എം. എം. ജേക്കബ്ബ് സർ " - രമേശ് ചെന്നിത്തല.....യുവ നേതൃത്വത്തെ വളർത്തിക്കൊണ്ടു വരുവാൻ നിലപാട് സ്വീകരിച്ച വ്യക്തിത്വമായിരുന്നു എം എം ജേക്കബ്ബിൻ്റെതെന്നും . ചെന്നിത്തല..... രാമപുരത്ത് എം. എം. ജേക്കബ്ബ് അനുസ്മരണം നടന്നു

സ്വന്തം ലേഖകൻ 
 കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലേക്കു യുവ നേതൃത്വത്തെ വളർത്താൻ വളർത്തിക്കൊണ്ടു വരുവാൻ ശ്രമിച്ച വ്യക്തിത്വമായിരുന്നു എം എം ജേക്കബ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തനിക്ക് ചെറുപ്പത്തിലെ മത്സരിക്കാൻ ആദ്യം ഹരിപ്പാട് സീറ്റ് വാങ്ങി തന്നതും എം എം ജേക്കബ് സാർ ആയിരുന്നു എന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. 
എം. എം. ജേക്കബ്ബിൻ്റെ  ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് രാമപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം  ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നൂ രമേശ് ചെന്നിത്തല. 
പാർലമെൻററി കാര്യ മന്ത്രി,രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ, ജല വിഭവകുപ്പ് മന്ത്രി, എന്നീ നിലവിൽ പ്രവർത്തിക്കുകയും  12 വർഷം മേഘാലയയുടെ ഗവർണറുമായി പ്രവർത്തിച്ച ജേക്കബ് സാർ , എല്ലാ
 മേഖലയിലും കഴിവ് തെളിയിച്ചു. പാർലമെൻററി കാര്യ മന്ത്രിയായിരിക്കെ എല്ലാ രാഷ്ട്രീയ കക്ഷി കളയും ഒന്നിച്ചു കൊണ്ടുപോകുന്നതിന്  അസാമാന്യ കഴിവ് എം. എം. ജേക്കബ്ബ് പ്രദർശിപ്പിച്ചൂ വെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി  .
കോൺഗ്രസ്സ് രാമപുരം മണ്ഡലം പ്രസിഡന്റ് സണ്ണി കാര്യപ്പുറം അദ്ധ്യക്ഷത വഹിച്ചു. 
കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കന്‍, കെ.പി.സി.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ടോമി കല്ലാനി, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം, സി. ടി രാജൻ, ജയ ചന്ദ്രഹാസന്‍, മോളി പീറ്റര്‍, റോബി ഊടുപുഴ,   എന്നിവര്‍ പ്രസംഗിച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments