സേവാഭാരതി മീനടവും കെ ചിറ്റില്ലപ്പള്ളി ഫൗണ്ടേഷനും സംയുക്തമായി “തല ചായ്ക്കാൻ ഒരിടം” പദ്ധതി പ്രകാരം മീനടം പഞ്ചായത്ത് 13-ആം വാർഡിൽ ഷീലാകുമാരി കിഴക്കേടത്തിനും കുടുംബത്തിനുമായി നിർമ്മിച്ചു നൽകിയ വീടിന്റെ ഗൃഹപ്രവേശം നടന്നു. മുൻ കേരള നിയമസഭ ചീഫ് വിപ് പി സി ജോർജ് താക്കോൽ ദാനം നടത്തി.
സേവാഭാരതി മീനടം പ്രസിഡന്റ് അജിത്കുമാർ ചിറക്കൽ ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആർ എസ് എസ് കോട്ടയം ജില്ലാ സംഘചാലക് എ കേരളവർമ്മ സേവാ സന്ദേശം നൽകി. ദേശീയ സേവാഭാരതി കേരളം സംസ്ഥാന സംഘടനാ സെക്രട്ടറി കെ വി രാജീവ് മംഗളപത്രം സമ്മാനിച്ചു.
ആർ എസ് എസ് വിഭാഗ് സംഘചാലക് പി പി ഗോപി, വ്യാപാരി വ്യവസായി സംഘം സംസ്ഥാന സെക്രട്ടറി ശരത്ചന്ദ്രൻ മീനടം, സേവാഭാരതി കോട്ടയം ജില്ലാ പ്രസിഡന്റ് രശ്മി ശരത്, ജില്ല ജനറൽ സെക്രട്ടറി ജെ ദിനേശ്, സേവാഭാരതി മീനടം ജനറൽ സെക്രട്ടറി എം പി ശ്രീധരൻ, സെക്രട്ടറി മഞ്ജുഷ ബിജു എന്നിവർ സംസാരിച്ചു.




0 Comments