അനഘ ജെ കോലത്തിന്റെ കുരുകുരുത്തം എന്ന ചെറുകഥാസമാഹാരം കോട്ടയം ജില്ലാ ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവത്തിൽ പ്രകാശിതമായി.
സുപ്രസിദ്ധ എഴുത്തുകാരി പ്രിയ എ എസ് ആണ് പ്രകാശനം നടത്തിയത്.ബി.രവികുമാർ ഏറ്റുവാങ്ങി.തലയോലപ്പറമ്പ് ഡി.ബി.കോളേജിലെ മലയാളവിഭാഗം മേധാവി രമ്യ ഗോകുലനാഥൻ പുസ്തകം പരിചയപ്പെടുത്തി.കോട്ടയം ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു.കെ.ജോർജ്ജ് അദ്ധ്യക്ഷനായ സമ്മേളനത്തിൽ
എസ്.പി.സി.എസ് പ്രസിഡന്റ് ഹരികുമാർ മുഖ്യാതിഥി ആയിരുന്നു.കെ.ആർ ചന്ദ്രമോഹനൻ സ്വാഗതം പറഞ്ഞു.എസ്.പി.സി.എസ് പബ്ളിക്കേഷൻ മാനേജർ അനൂപ് നന്ദി പ്രകാശിപ്പിച്ചു.എസ്.പി.സി.എസ് പ്രസിദ്ധീകരിച്ച ഈ പുസ്തകം അനഘയുടെ മൂന്നാമത്തെ സമാഹാരമാണ്.മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച "ഞാനറിഞ്ഞ കടൽ",ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച "മെഴുകുതിരിക്ക്,സ്വന്തം തീപ്പെട്ടി" എന്നിവ അനഘയുടെ കവിതാസമാഹാരങ്ങളാണ്.
0 Comments