കിടങ്ങൂരിനെ ഞെട്ടിച്ച കൊലപാതകം...... ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി






കിടങ്ങൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കിടങ്ങൂര്‍ സൗത്ത് മാന്താടി കവലയ്ക്ക് സമീപം ഏലക്കോടത്ത് വീട്ടില്‍ രമണി എന്ന 70 കാരിയാണ് കൊല്ലപ്പെട്ടത്. 
 
 
 
ഭര്‍ത്താവ് സോമനെ (74) പോലീസ് കസ്റ്റഡിയിലെടുത്തു. ഇളയമകനെ കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു. വെളുപ്പിന് ഒന്നരയോടെയാണ് സംഭവം.

കിടപ്പുരോഗിയായ ഭാര്യയെയും ഇളയ മകനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു സോമന്‍ ശ്രമിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇളയമകനെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ നിലവിളി കേട്ട് മൂത്തമകന്‍ ഓടിയെത്തി കൊലപാതകശ്രമം തടയുകയായിരുന്നു. 
 
മേസ്തിരിപ്പണിക്കാരനാണ് സോമന്‍.  കൊല്ലാതകത്തിനു ശേഷം നിര്‍വികാരനായി വെട്ടില്‍ തന്നെയിരിക്കുകയായിരുന്നു സോമന്‍. കൊലപാതകം നടന്ന വിവരം മൂത്തമകന്‍ സമീപവാസിയായ പഞ്ചായത്തംഗത്തെ അറിയിച്ചു.  തുടര്‍ന്ന്  കിടങ്ങൂര്‍ പൊലീസ് സ്ഥലത്തെത്തി സോമനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments