'തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍', കറുകറെ കാര്‍മുകില്‍...; ഭിന്നശേഷിക്കാര്‍ക്കൊപ്പം നൃത്തം വെച്ച് മന്ത്രി ബിന്ദു

ഭിന്നശേഷി 'മക്കള്‍ക്കൊപ്പം' നൃത്തം വെച്ച് മന്ത്രി ആര്‍ ബിന്ദു. തിരുവനന്തപുരം ലുലു മാളില്‍ സാമൂഹ്യനീതി വകുപ്പ് നേതൃത്വം നല്‍കുന്ന ഭിന്നശേഷിക്കാരായ കലാപ്രതിഭകളുടെ സംസ്ഥാന ആര്‍ട് ഗ്രൂപ്പായ അനുയാത്ര റിഥം എന്ന പരിപാടി ഉദ്ഘാടനം ചെയ്തശേഷമാണ് അവര്‍ക്കൊപ്പം മന്ത്രി നൃത്ത ചുവടുകള്‍ വെച്ചത്. 
നര്‍ത്തകി മേതില്‍ ദേവികയ്ക്കൊപ്പമായിരുന്നു നൃത്തം. കറുകറെ കാര്‍മുകില്‍ എന്ന പാട്ടിന് ആണ് മന്ത്രി ചുവടുവെച്ചത്. കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും സംയുക്തമായി രണ്ടു ഘട്ടമായി നടപ്പിലാക്കിയ
 'ടാലന്റ് സെര്‍ച്ച് ഫോര്‍ യൂത്ത് വിത്ത് ഡിസെബിലിറ്റീസ്' എന്ന പദ്ധതി വഴി മികവാര്‍ന്ന പ്രകടനം കാഴ്ചവച്ച 28 പ്രതിഭകളെ ഉള്‍പ്പെടുത്തിയാണ് അനുയാത്ര റിഥം ഒരുക്കിയത്. 'തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍' എന്ന തലക്കെട്ടോടെ നൃത്തത്തിന്റെ ദൃശ്യങ്ങള്‍ മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments