മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയനില്‍ പ്രവര്‍ത്തക സമ്മേളനം നാളെ



മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തക സമ്മേളനം നാളെ നടക്കും. 
 
രാവിലെ 9.30 ന് ചെത്തിമറ്റം യൂണിയന്‍ ഹാളില്‍ നടക്കുന്ന സമ്മേളനം യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായര്‍ ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ സെക്രട്ടറി സി. അനില്‍കുമാര്‍ കരയോഗ പ്രവര്‍ത്തനം വിശദീകരിക്കും.
 


 
മീനച്ചില്‍ യൂണിയന്‍ സെക്രട്ടറി എം.സി. ശ്രീകുമാര്‍, യൂണിയന്‍ ഭരണസമിതിയംഗം എന്‍. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. 
 
കരയോഗത്തിലെ പ്രസിഡന്റ്, സെക്രട്ടറി, ഖജാന്‍ജി, യൂണിയന്‍ പ്രതിനിധികള്‍, ഇലക്‌ട്രോള്‍ പ്രതിനിധി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് യൂണിയന്‍ സെക്രട്ടറി എം.സി. ശ്രീകുമാര്‍ അറിയിച്ചു.
 
 
 
 
 
 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments