കാവിന്‍പുറം ക്ഷേത്രത്തില്‍ തിരുവാതിരകളി വഴിപാടിന് ഒരുക്കങ്ങള്‍ തുടങ്ങി.



ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ സവിശേഷമായ തിരുവാതിര കളി വഴിപാടിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. 
 
കോട്ടയം ജില്ലയില്‍ തിരുവാതിരകളി ഒരു വഴിപാടായി സമര്‍പ്പിക്കുന്ന ഏക ക്ഷേത്രമാണിത്. ഇത്തവണ പതിവില്‍ നിന്നും വ്യത്യസ്തമായി പകലാണ് തിരുവാതിരകളി വഴിപാട് നടത്തുന്നത്. 
 


 
ഉദ്ദിഷ്ടകാര്യസിദ്ധിക്കായി സ്ത്രീകള്‍ സമര്‍പ്പിക്കുന്ന തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ടീമുകള്‍ ഓരോ വര്‍ഷവും എത്തിച്ചേരാറുണ്ട്.  

ജാതി-മത ഭേദമന്യെ പാരമ്പര്യരീതിയില്‍ തിരുവാതിരകളി അഭ്യസിച്ചിട്ടുള്ള ആര്‍ക്കും തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കാം. മണ്ഡലസമാപന ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ 10 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.

വഴിപാടായാണ് തിരുവാതിരകളി സമര്‍പ്പിക്കുന്നതെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യത്തെ മൂന്ന് ടീമുകള്‍ക്ക് യഥാക്രമം 10001, 5001, 2501 എന്നീ ക്രമത്തില്‍ ക്യാഷ് പ്രൈസും ട്രോഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് മുതല്‍ പത്തുവരെ അംഗങ്ങളുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം.


തിരുവാതിരകളി വഴിപാടിനുള്ള സ്റ്റേജ് ക്രമീകരണങ്ങളൊക്കെ ദേവസ്വം ഏര്‍പ്പാടാക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 ടീമുകള്‍ക്കാണ് വഴിപാടില്‍ പങ്കെടുക്കാനുള്ള അനുമതി നല്‍കുന്നത്. 
 
പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ നവംബര്‍ 10 ന് മുമ്പായി  9388797496, 9447309361, 9447568778 ഫോണ്‍ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
 
 
 
 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments