പാലാ നഗരസഭാ 2024-25 വർഷത്തെ പദ്ധതി പ്രകാരം നഗരസഭയിലെ 550 ഓളം കുടുംബങ്ങൾക്ക് മുട്ടക്കോഴികളെ നൽകുന്നതിൻ്റെ ഉത്ഘാടനം നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ നിർവ്വഹിച്ചു. നഗരസഭയും മൃഗസംരക്ഷണ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു കുടുംബത്തിന്അഞ്ചുകോഴികളടങ്ങുന്ന യൂണിറ്റാണ് നൽകുന്നത്. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, ജോസുകുട്ടി പൂവേലി, മൃഗാശുപത്രി ഉദ്യോസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
0 Comments