മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു,ഡിഗ്രി വിഭാഗത്തില്‍ മുഴുവന്‍ എ പ്ലസ് കിട്ടിയ കുട്ടികളെയും എന്‍എസ്എസ് ഹെഡ് ഓഫീസ് വിദ്യാഭ്യാസ ധനസഹായത്തിന് അര്‍ഹരായ കുട്ടികളെയും യൂണിയന്‍ എന്‍ഡോമെന്റിന് അര്‍ഹരായ കുട്ടികളെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെയും ആദരിച്ചു.
യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഭാസംഗമ സമ്മേളനം എന്‍ എസ് എസ് രജിസ്ട്രാര്‍ വി.വി. ശശിധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.സി. ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. ഉണ്ണികൃഷ്ണന്‍ കുളപ്പുറത്ത്, കെ.ഒ. വിജയകുമാര്‍, എന്‍ ഗിരീഷ് കുമാര്‍, രാജേഷ് മറ്റപ്പള്ളി, പി. രാധാകൃഷ്ണന്‍, അംബിക ദേവി എസ് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളിലായി 275 വിദ്യാര്‍ഥികള്‍ക്ക് എന്‍ഡോമെന്റ് സ്‌കോളര്‍ഷിപ്പ്കള്‍ വിതരണം ചെയ്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments