മുട്ടം കാങ്കൊമ്പില്‍ വീടിന് തീപിടിച്ച് അപകടം. കാക്കൊമ്പ് ഓലിക്കല്‍ ചിന്നമ്മയുടെ വീടിനാണ് ബുധനാഴ്ച വൈകിട്ട് 4 ഓടെ തീപിടിച്ചത്. അടുക്കളയില്‍ നിന്നുമാണ് തീ പടര്‍ന്നത്. തുടര്‍ന്ന് അടുക്കള ഭാഗം പൂര്‍ണ്ണമായും കത്തിനശിക്കുകയായിരുന്നു.
അപകടസമയം ചിന്നമ്മ വീട്ടിലുണ്ടായിരുന്നില്ല. തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് തീ അണയ്ക്കാന്‍ ആദ്യം ശ്രമിച്ചത്. പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തൊടുപുഴ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
0 Comments