സുനില്‍ പാലാ
കുടിവെള്ളത്തിന് ''വഴിയില്ല''; വഴിയിടം പദ്ധതിയുടെ ''വഴിയടഞ്ഞു''! പണിതിട്ടും പണിതിട്ടും പണിതീരാത്ത ഈ വഴിയിടം ഇപ്പോള്‍ രാമപുരം പഞ്ചായത്തിലെ അമനകര ആനിച്ചുവട് കവലയില്‍ വിശ്രമത്തിലാണ്.
കുടിവെള്ളത്തിന് ''വഴിയില്ല''; വഴിയിടം പദ്ധതിയുടെ ''വഴിയടഞ്ഞു''! പണിതിട്ടും പണിതിട്ടും പണിതീരാത്ത ഈ വഴിയിടം ഇപ്പോള്‍ രാമപുരം പഞ്ചായത്തിലെ അമനകര ആനിച്ചുവട് കവലയില്‍ വിശ്രമത്തിലാണ്.
കംഫര്‍ട്ട് സ്റ്റേഷനും ലഘുഭക്ഷണശാലയും ഉള്‍പ്പെടുന്ന കുടുംബശ്രീ കഫേയ്ക്കുള്ള കെട്ടിട നിര്‍മ്മാണം ഏറെകുറെ പൂര്‍ത്തിയായി. എന്നാല്‍ കുടിവെള്ള ലഭ്യതയില്ലാത്തത് മൂലം കഫേ തുറക്കുന്നത് വൈകുകയാണ്.
2021-ലാണ് രാമപുരം പഞ്ചായത്തിലെ അമനകര വാര്‍ഡില്‍ വഴിയിടം പദ്ധതിക്കായുള്ള കെട്ടിടനിര്‍മ്മാണം ആരംഭിച്ചത്. കംഫര്‍ട്ട് സ്റ്റേഷനും കുടംബശ്രീ കഫേയ്ക്കുള്ള കെട്ടിടവും കൃത്യമായ അകലത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ടൈലുകള്‍ പാകി വൃത്തിയാക്കിയ കെട്ടിടത്തിന്റെ തൊണ്ണൂറ് ശതമാനത്തോളം പണികളും പൂര്‍ത്തിയായി. ഇതുവരെ പതിനാല് ലക്ഷത്തില്‍പരം രൂപാ ചെലവഴിച്ചു കഴിഞ്ഞു. കുടിവെള്ളത്തിന് സ്വന്തമായി കുഴല്‍കിണര്‍ കുത്തുക എന്നുളളതായിരുന്നു ആദ്യലക്ഷ്യം.

എന്നാല്‍ സര്‍വ്വേ നടത്തിയപ്പോള്‍ ഇവിടെ കുഴല്‍കിണര്‍ കുത്തിയാലും വെള്ളംകിട്ടാനുള്ള സാധ്യതയില്ലെന്ന് വ്യക്തമായി. ഇതോടെ നാട്ടിലുള്ള മറ്റൊരു കുടിവെള്ള പദ്ധതി സമതിയുമായി പഞ്ചായത്ത് അധികൃതര്‍ ചര്‍ച്ച നടത്തുകയും ഈ കുടിവെള്ളപദ്ധതിയില്‍ നിന്ന് വെള്ളമെടുക്കാന്‍ ഏകദേശ ധാരണയാവുകയും ചെയ്തു.
കംഫര്‍ട്ട് സ്റ്റേഷന്റെ നടത്തിപ്പും കഫേയുടെ നടത്തിപ്പും കുടുംബശ്രീയെ ഏല്‍പ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇത് കുടുംബശ്രീക്ക് തൊഴില്‍മാര്‍ഗ്ഗം കൂടിയാകും.
വഴിയിടം ഉടന്‍ തുറക്കണം
കംഫര്‍ട്ട് സ്റ്റേഷന്റെ നടത്തിപ്പും കഫേയുടെ നടത്തിപ്പും കുടുംബശ്രീയെ ഏല്‍പ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇത് കുടുംബശ്രീക്ക് തൊഴില്‍മാര്‍ഗ്ഗം കൂടിയാകും.
വഴിയിടം ഉടന്‍ തുറക്കണം
ശബരിമല തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതലായി കടന്നുപോകുന്ന കൂത്താട്ടുകളം - പാലാ റോഡില്‍ ആനിച്ചുവട് കവലയിലുള്ള വഴിയിടം എത്രയുംവേഗം തുറക്കണം. നാലമ്പല തീര്‍ത്ഥാടകര്‍ക്കും ഇത് ഏറെ പ്രയോജനം ചെയ്യും - ബിനു കെ.എം., അമനകര
എത്രയുംവേഗം വഴിയിടം തുറക്കാന്‍ ശ്രമിക്കും
അവസാന അറ്റകുറ്റപ്പണികള്‍കൂടി പൂര്‍ത്തിയാക്കി ഈ സാമ്പത്തികവര്‍ഷം തന്നെ വഴിയിടം തുറക്കുമെന്ന് പഞ്ചായത്ത് മെമ്പര്‍ ആന്‍സി ബെന്നി പറഞ്ഞു. കുടുംബശ്രീയിലെ അഞ്ച് കുടുംബങ്ങള്‍ക്കെങ്കിലും ഇതുകൊണ്ട് വരുമാനം ലഭിക്കുമെന്നും മെമ്പര്‍ ചൂണ്ടിക്കാട്ടി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments