ബൈക്കില്‍ ഒളിപ്പിച്ചു ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ച 20.45 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മുണ്ടക്കയം വരിക്കാനി പുതുപ്പറമ്പില്‍ എം.എന്‍. അമീര്‍ സുഹൈല്‍ (27) ആണ് അറസ്റ്റിലായത്. കട്ടപ്പന പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് കട്ടപ്പന ഇടുക്കിക്കവല ഭാഗത്തുനിന്നു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ചില്ലറ വില്‍പ്പനക്കായി കൊണ്ടുവന്ന എംഡിഎംഎ ബൈക്കിന്റെ ടൂള്‍ബോക്‌സിനുള്ളില്‍നിന്നു പോലീസ് കണ്ടെടുത്തു. സിഐ ടി.സി. മുരുകന്‍, എസ്‌ഐ കെ.വി. ജോസഫ്, എസ് സിപിഒ കാമരാജ്, അനൂപ്, സിപിഒ പ്രദീപ്, റാള്‍സ് സെബാസ്റ്റ്യന്‍, നൗഫല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

0 Comments