കുമാരമംഗലംപഞ്ചായത്തിലെ 3-ാം വാര്‍ഡ് നരകുഴി എന്ന സ്ഥലത്ത് മാരുതി 800 കാറിന് തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. റോഡില്‍ നിന്നും വാഹനം പറമ്പിലേക്ക് ഒതുക്കിയിട്ട നിലയിലാണ് കണ്ടെത്തിയത്. ഇ.ബി. സിബി എന്നയാൾ മരിച്ചു. രാവിലെ 11.30നായിരുന്നു സംഭവം. കടയിൽ പോകാനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു സിബി.
റബർ തോട്ടത്തിനുള്ളിലാണു സിബിയുടെ കാർ കത്തിയ നിലയിൽ കണ്ടെത്തിയത്. അപകടകാരണം വ്യക്തമല്ല. കുമാരമംഗലം സഹകരണ ബാങ്കിൽ നിന്നും വിരമിച്ച ജീവനക്കാരനാണു സിബി. ശരീരത്തിന്റെ പകുതിയും കത്തിയിരുന്നു. തൊടുപുഴ അഗ്നി സേനാഗങ്ങളെത്തി തീയണച്ചു.
0 Comments