വി.പത്രോസ് സ്ലീഹായുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന പാലാ രൂപതയിലെ പ്രഥമവും ഏകവുമായ ദൈവാലയമായ മൂന്നാനി സെന്റ് പീറ്റേഴ്സ് പള്ളിയിലെ തിരുനാളിന് വികാരി ഫാ.തോമസ് പട്ടേരി കൊടിയേറ്റി.
ഒൻപത് ദിവസം വൈകുന്നേരം അഞ്ചരക്ക് പ്രത്യേക നൊവേനയും വി.കുർബാനയും ദൈവാലയത്തിൽ ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിനങ്ങളായ ഫെബ്രുവരി ഒന്ന് ശനിയാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് പ്രദക്ഷിണ സംഗമം. ആറ് പതിനഞ്ചിന് വി.കുർബാന,തുടർന്ന് സ്നേഹവിരുന്ന്. പഞ്ചാരിമേളം.
ഫെബ്രുവരി രണ്ട് ഞായറാഴ്ച്ച വൈകിട്ട് നാല് മണിക്ക് തിരുനാൾ കുർബാനക്ക് ശേഷം തിരുസ്വരൂപങ്ങൾ സംവഹിച്ച് ആഘോഷമായ പട്ടണ പ്രദക്ഷിണം ചെത്തിമറ്റം പന്തലിലേക്ക് നടത്തപ്പെടും. തുടർന്ന് രാത്രി ഏഴരക്ക് കോഴിക്കോട് സങ്കീർത്തന അവതരിപ്പിക്കുന്ന സാമൂഹ്യ സംഗീത നാടകമായ വെളിച്ചം അവതരിപ്പിക്കും.
ഫോട്ടോ അടിക്കുറിപ്പ് -
മൂന്നാനി സെന്റ് പീറ്റേഴ്സ് ദൈവാലയത്തിൽ തിരുനാളിന് വികാരി ഫാ.തോമസ് പട്ടേരി കൊടിയേറ്റുന്നു.
ടോണി തോട്ടത്തിൽ
പാരിഷ് കൗൺസിൽ സെക്രട്ടറി
9142031186
0 Comments