അത്ഭുതം കൊള്ളുവാനും ചിന്തിക്കുവാനും ഭാവന ചെയ്യുവാനും വിദ്യാഭ്യാസത്തിലൂടെ കഴിയണം.: മാർ ജോസഫ് കല്ലറങ്ങാട്ട്.
തീക്കോയി സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപനവും വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും തീക്കോയി സെന്റ്.മേരീസ് പാരിഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു. സ്കൂൾ മാനേജർ വെരി.റവ. ഡോ. തോമസ് മേനാച്ചേരിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ.ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. അധ്യാപകരിലൂടെ മൂല്യ സംക്രമണം നടക്കുന്നു എന്നും തദവസരത്തിൽ പിതാവ് ഓർമ്മിപ്പിച്ചു.
പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ.ഫാ.ജോർജ് പുല്ലുകാലായിൽ അനുഗ്രഹപ്രഭാഷണം നടത്തി. സർവീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ സിസ്റ്റർ ജെസ്സിൻ മരിയ എഫ്.സി.സി, ഹെഡ്മാസ്റ്റർ ജോണിക്കുട്ടി അബ്രാഹം, അധ്യാപകരായ സി.ദീപ്തി ടോം FCC, ഡെയ്സി ജേക്കബ് എന്നിവർക്ക് യാത്രയയപ്പും നൽകി. ഹെഡ്മാസ്റ്റർ ജോണിക്കുട്ടി അബ്രാഹം ജൂബിലി അനുസ്മരണം നടത്തി.
തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് ഫോട്ടോ അനാച്ഛാദനവും മെമന്റോ സമർപ്പണവും നിർവ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ഷോൺ ജോർജ് പ്രതിഭകളെ ആദരിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ സമ്മാനദാനം നിർവഹിച്ചു.
പൂർവവിദ്യാർത്ഥി റവ. ഡോ. തോമസ് മൂലയിൽ, സഹവികാരി റവ. ഫാ. ജോസഫ് താന്നിക്കപ്പാറ, PTA പ്രസിഡന്റ് ജോമോൻ പോർക്കാട്ടിൽ, വാർഡ് മെമ്പർ അമ്മിണി തോമസ്, ഭരണങ്ങാനം എഫ്.സി.സി പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.സി. ജെസ്സി മരിയ ഓലിക്കൽ, സെന്റ്.മേരീസ് LPS ഹെഡ്മിസ്ട്രസ് സി. റോസിറ്റ് വെച്ചൂർ എഫ്. സി.സി, ജൂബിലി പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോജോ ജോസഫ് പുന്നപ്ലാക്കൽ, അധ്യാപക പ്രതിനിധികളായ സാജു.പി.മാത്യു, സി. റീന സ്കറിയ SABS, വിദ്യാർത്ഥി പ്രതിനിധി അമലു സോബി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സിസ്റ്റർ ദീപ്തി ടോം എഫ്. സി. സി, ഡെയ്സി ജേക്കബ് എന്നിവർ മറുപടി പ്രസംഗം നടത്തി. ഷൈൻ ജോർജ് യോഗത്തിൽ കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു.
വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളെ തദവസരത്തിൽ ആദരിച്ചു. പൊതുസമ്മേളനത്തിന് ശേഷം ഹൈസ്കൂൾ, ഹയർ സെക്കൻഡറി കുട്ടികളും, പൂർവവിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയ കലാവിരുന്ന് തരംഗ് 2k25 ഉണ്ടായിരുന്നു.
0 Comments