ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ ചെറുകര സെൻറ്. ആൻറണീസ് യു.പി സ്കൂളിൽ നിർമിക്കുന്ന സാനിറ്റേഷൻ കോംപ്ലക്സിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാദർ ബെന്നി കന്നുവെട്ടിയിൽ ശിലാഫലകം ആശീർവദിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻ പഞ്ചായത്ത് മെമ്പർ പ്രിൻസ് അഗസ്റ്റിൻ, ഹെഡ്മിസ്ട്രസ് ബിൻസി സിറിയക്ക്,
പി.ടി.എ പ്രസിഡണ്ട് സാജൻ സിറിയക്, എം.പി.റ്റി.എ പ്രസിഡണ്ട് ആശ രജനീഷ് ,കോൺട്രാക്ടർ ബിനോയി ഇടയോടിയിൽ , സിബി കുറ്റിയാനിക്കൽ പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments