അന്ത്യാളം-പയപ്പാര്‍ റോഡ് ഇടിഞ്ഞു അപകടവസ്ഥയില്‍


അന്ത്യാളം -പയപ്പാര്‍ റോഡില്‍ ചെക്കുഡാമിന് സമീപം റോഡ് ഇടിഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ഇവിടെയുണ്ടായിരുന്ന മരം കടപുഴകി വീണതു മൂലം റോഡിന്റെ ഒരു ഭാഗം തോട്ടില്‍ പതിക്കുകയായിരുന്നു. 


നീളത്തില്‍ വിള്ളലും സംഭവിച്ചിട്ടുണ്ട്. ഇവിടെ റോഡിന് സംരക്ഷണഭിത്തി വേണമെന്ന് പിഡബ്‌ളുഡി അധികൃതര്‍ക്ക് നിരവധി തവണ നാട്ടുകാര്‍ നിവേദനം നല്‍കിയിട്ടുള്ളതാണ്.  നൂറു മീറ്ററോളം ഭാഗം അപകടാവസ്ഥയിലാണ്. റിബണ്‍ കെട്ടി അപകടഭാഗം തിരിച്ചിട്ടുണ്ട്. 


മഴ തുടര്‍ന്നാല്‍ ഇനിയും റോഡ് ഇടിയാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടും. കരൂർ പഞ്ചായത്ത് അധികൃതർ പിഡ്ബളുഡി അധികൃതരെ വിവരമറിയച്ചതനുസരിച്ച് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments