പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരിച്ചു



പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ  നാൽപതാം വെള്ളി ആചരിച്ചു

  നാൽപതാം വെള്ളി ആചരണത്തോടനുബന്ധിച്ച് കവീക്കുന്ന് പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ വ്യാകുലമാതാ പള്ളിയിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തി. ധന്യൻ കദളിക്കാട്ടിലച്ചൻ്റെ ഭവനത്തിങ്കൽ നിന്നാരംഭിച്ച കുരിശിൻ്റെ വഴിയ്ക്ക് ഫാ ജോസഫ് മൈലാപ്പറമ്പിൽ  നേതൃത്വം നൽകി. തുടർന്ന് വ്യാകുലമാതാ തീർത്ഥാടനകേന്ദ്രത്തിൽ മൂന്നാനി സെൻ്റ് പീറ്റേഴ്‌സ് പള്ളി വികാരി ഫാ കുര്യൻ ആനിത്താനം വിശുദ്ധ കുർബാന അർപ്പിച്ചു. തിരുക്കർമ്മങ്ങൾക്കുശേഷം നേർച്ചക്കഞ്ഞി വിതരണവും നടത്തി.


18ന് ദുഃഖവെള്ളിയാഴ്ച രാവിലെ 11ന് കവീക്കുന്ന് പള്ളിയിൽ നിന്നും പാമ്പൂരാംപാറ തീർത്ഥാടനകേന്ദ്രത്തിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുമെന്ന് വികാരി ഫാ ജോസഫ് വടകര അറിയിച്ചു. ഫാ ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ പീഢാനുഭവ സന്ദേശം നൽകും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments