ഇന്ത്യ – പാക്ക് അതി‌ർത്തിയിൽ ജാമറുകൾ സ്ഥാപിച്ച് ഇന്ത്യ


 
ഇന്ത്യ-പാക് അതിർത്തിയിൽ ജാമറുകൾ സ്ഥാപിച്ച് ഇന്ത്യ. നാവിഗേഷൻ സിഗ്നലുകൾ തടയുന്ന ജാമറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ്റെ സൈനിക വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനങ്ങളെ തടസ്സപ്പെടുത്താനാണ് ഈ നീക്കം എന്നാണ് റിപ്പോർട്ട്. നേരത്തെ പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമ പാതയിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു.  


പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് അനന്ത്നാഗ് മേഖലയിൽ നിലവിൽ തെരച്ചിൽ തുടരുകയാണ്. 72 മണിക്കൂർ കൂടി തെരച്ചിൽ നടത്താനാണ് സൈന്യത്തിനും ജമ്മു കാശ്മീർ പൊലീസിനും നിർദേശം ലഭിച്ചിരിക്കുന്നത്. വനമേഖല കേന്ദ്രീകരിച്ച് 30 മണിക്കൂറിൽ അധികമായി തെരച്ചിൽ ന‌ടന്നു വരികയാണ്.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments