പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൻ്റെ സഹകരണത്തോടെ മീനച്ചിൽ നദീ - മഴ നിരീക്ഷണ ശൃംഖല, മീനച്ചിൽ നദീസംരക്ഷണ സമിതി, ഭൂമിക സിറ്റിസൺസ് ക്ലൈമറ്റ് എഡ്യുക്കേഷൻ സെൻ്റർ എന്നിവയുടെ നേതൃത്വത്തിൽ 15 ന് രാവിലെ 10 ന് പൂഞ്ഞാർ ഭൂമികയിൽ പരിശീലന പരിപാടി നടത്തും.
'കാലവർഷത്തിലെ വ്യതിയാനങ്ങൾ : സമുന്ദ്രത്തിലെ അന്തരീക്ഷ പ്രക്രിയകളുടെ പങ്ക്' എന്ന വിഷയത്തിൽ ഗോവയിലെ ദേശീയ സമുന്ദ്രശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ മുൻ സീനിയർ ശാസ്ത്രജ്ഞൻ ഡോ. എം. ആർ. രമേഷ്കുമാർ പ്രഭാഷണം നടത്തും. കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി മഴ - പുഴ നിരീക്ഷകരും സന്നദ്ധ പ്രവർത്തകരും ക്ലൈമറ്റ് വളൻ്റിയർമാരും പങ്കാളികളാവും.
പരിപാടിയോടനുബന്ധിച്ച് ഈരാറ്റുപേട്ട എം.ഇ.എസ്. കോളേജ് എൻ.എസ്. എസ്. യൂണിറ്റുമായി സഹകരിച്ച് ആരംഭിക്കുന്ന ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് ഡോ. എം. ആർ. രമേഷ് കുമാർ ഉദ്ഘാടനം ചെയ്യും. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ മുനിസിപ്പൽ പ്രദേശേത്ത് ലഭ്യമാക്കുന്ന മഴമാപിനികൾ ക്ലൈമറ്റ് വളൻ്റിയർമാരെ ഏൽപ്പിക്കും.
രണ്ട് വർഷമായി നടത്തുന്ന കൂട്ടിക്കൽ പഞ്ചായത്ത് മഴ നിരീക്ഷണ പ്രവർത്തനത്തിന് കൂട്ടിക്കൽ സെൻ്റ് ജോർജ് ഹൈസ്കൂൾ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന് പ്രത്യേക പുരസ്കാരം നൽകും. ജോസഫ് ഡൊമിനിക്, ഫാമി സി.എസ്., ടോം ഒട്ടലാങ്കൽ, ഷെറിൻ മരിയ മാത്യു എന്നിവർ പ്രസംഗിക്കും
0 Comments