വികസനത്തിന്റെ പേര് പറഞ്ഞ് പാലാ എംഎൽഎ മാണി സി കാപ്പൻ ജനങ്ങളെ വിഡ്ഢികളാക്കുന്നു....... മാണി സി.കാപ്പന് മറുപടിയുമായി ഇടതു മുന്നണി നേതാക്കൾ...... തുക അനുവദിക്കുന്ന പദ്ധതികൾ പോലും നടപ്പാക്കുന്നില്ലെന്നും
എൽ.ഡി.എഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റി.
മാണി സി കാപ്പൻ എംഎൽഎ പാലായിൽ നടത്തിയ പത്രസമ്മേളനത്തിൽ പാലായിലെ വോട്ടർമാരെ വിഡ്ഢികളാക്കുന്ന പ്രസ്താവനകളാണ് നടത്തിയിരിക്കുന്നത്. പാലാ നിയോജകമണ്ഡലത്തിൽ മുൻ മന്ത്രി കെ എം മാണി നടപ്പിലാക്കിയ ബ്രഹദ്ത്തായ വികസന പ്രവർത്തനങ്ങളിൽ പൂർത്തീകരിക്കാൻ ഉണ്ടായിരുന്നത് പോലും പൂർത്തീകരിക്കാനോ പുതിയത് എന്തെങ്കിലും കൊണ്ടുവന്ന് നടപ്പിലാക്കാനോ അദ്ദേഹത്തിന് ഇതേ വരെ കഴിഞ്ഞിട്ടില്ല. ഭൂമി ഏറ്റെടുക്കലിനും അപ്രോച്ച് റോഡ് നിർമ്മാണത്തിനും 13.39 കോടി രൂപ 2020-ൽ അനുവദിച്ചിട്ടും കളരിയമാക്കൽ പാലത്തിന് സമീപന പത്ര ഉണ്ടാക്കാൻ കാപ്പൻ താത്പര്യം കാട്ടുന്നില്ല..
വളരെയധികം പരിശ്രമിച്ച് നിരവധി ഭൂമി ഏറ്റെടുക്കൽ തർക്ക കേസുകളും പ്രതിരോധവും നേരിട്ടുകൊണ്ടാണ് പാലാബൈപ്പാസ് റോഡ് മാണിസാർ പൂർത്തീകരിച്ചത്, എന്നാൽ ബൈപ്പാസിന്റെ അങ്ങേയറ്റത്തുള്ള അരുണാപുരം ഭാഗം വർഷങ്ങളായിട്ടും നേരെ ആക്കുവാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോൾ വൺവേ കൊണ്ടുവന്ന് ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്. പാലാ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക് കൊണ്ടുവരികയും, ആസ്തി വികസന ഫണ്ടിൽ നിന്നും കെ. എം. മാണി സാർ സ്റ്റേഡിയത്തിന് ഗ്യാലറി അനുവദിക്കുകയും ചെയ്തത്, കാപ്പൻ വക മാറ്റിയതുമൂലം ഗ്യാലറി നഷ്ടമായി. ഇലവീഴാപൂഞ്ചിറ റോഡിന് പത്തു കോടി മാണിസാർ അനുവദിപ്പിച്ചു, കോൺട്രാക്ടറുമായി കേസ് വന്നു തടസ്സം നേരിട്ടു ' കോടതി നടപടികൾ പൂർത്തിയാക്കി നിർമ്മാണം നടത്തി.
ഇങ്ങനെ പഴയതല്ലാതെ എംഎൽഎയുടെ സ്വന്തമായി പുതുതായി ഒന്നും ഈ മണ്ഡലത്തിൽ കാണുന്നില്ല. പാലായിലെ കഴിഞ്ഞ അഞ്ചു വർഷത്തെ അദ്ദേഹത്തിന്റെ വികസന പരാജയത്തിന് കണക്ക് ഓരോ പഞ്ചായത്തിലെയും മുൻസിപ്പാലിറ്റിയിലെയും വികസന മുടക്കം കൃത്യമായി എൽ.ഡി.എഫ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പാലായിലെ വോട്ടർമാരെ അറിയിക്കുന്നതാണെന്ന് എൽഡിഎഫ് നേതാക്കൾ പ്രസ്താവിച്ചു.
യോഗത്തിൽ ബാബു.കെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു.എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, ലാലിച്ചൻ ജോർജ്, ടോബിൻ കെ.അലക്സ് എന്നിവർ പ്രസംഗിച്ചു.
0 Comments