സുനില്‍ പാലാ
ശിഷ്യന്മാരില്‍ 15 വയസുകാരന്‍ മുതല്‍ 72കാരന്‍ വരെ... വിസ്മയമായി പാലായിലെ കരാട്ടെ കിഡ്..
ശിഷ്യന്മാരില്‍ 15 വയസുകാരന്‍ മുതല്‍ 72കാരന്‍ വരെ... വിസ്മയമായി പാലായിലെ കരാട്ടെ കിഡ്..
അവധിക്കാലത്ത് കൂട്ടുകാര്‍ കളിച്ചുനടക്കുമ്പോള്‍ കരാട്ടെയുടെ പാഠം പകര്‍ന്നുകൊടുത്ത് പതിമൂന്നുവയസ്സുകാരന്‍ ഷാരോണ്‍ സന്തോഷ്! ഷാരോണിന്റെ ശിഷ്യരില്‍ പതിനഞ്ചുകാര്‍ മുതല്‍ എഴുപത്തിരണ്ടുവയസ്സുകാര്‍ വരെയുണ്ട്.
വീഡിയോ ഇവിടെ കാണാം.👇👇👇👇
പാലായില്‍ കാരുണ്യഭവന്‍ ഹാളില്‍ പ്രവര്‍ത്തിക്കുന്ന ഷോട്ടോകാന്‍ പരിശീലനകേന്ദ്രത്തിലെ മൂന്ന് പരിശീലകര്‍മാരില്‍ ഒരാളാണ് പാലാ സെന്റ് തോമസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷാരോണ്‍. പിതാവ് സന്തോഷ്, ഷിഹാന്‍ വിനോദ് ടി ഹരിപ്പാട് എന്നിവരാണ് മറ്റ് പരിശീലകര്‍.
ഇത്തവണത്തെ വേനലവധിയുടെ തുടക്കത്തില്‍തന്നെ ഷാരോണ്‍ കരാട്ടെ പരിശീലന വേദിയിലേക്കിറങ്ങി. വേള്‍ഡ് ഷോട്ടോകാന്‍ കരാട്ടെ ഡോ അസോസിയേഷനില്‍ നിന്നും 2023 ല്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ ഉടന്‍തന്നെ ഷാരോണ്‍ പരിശീലകന്റെ കുപ്പായം അണിഞ്ഞു തുടങ്ങിയതാണ്.
പതിനഞ്ചുവയസ്സുകാരന്‍ അലന്‍ മുതല്‍ എഴുപത്തിരണ്ടുവയസ്സുകാരന്‍ മേടയ്ക്കല്‍ തോമസ് വരെ നീളുകയാണ് ഷാരോണിന്റെ ശിഷ്യനിര. കെ.എസ്.ആര്‍.ടി.സി.യില്‍ നിന്നും വിരമിച്ച തോമസ് കഴിഞ്ഞ മാസം മുതലാണ് ഷാരോണിന്റെ ശിഷ്യത്വം സ്വീകരിച്ച് കരാട്ടേ പരിശീലനത്തിനിറങ്ങിയത്. അലനും തോമസുമുള്‍പ്പെടെ പതിനെട്ട് പേരെയാണിപ്പോള്‍ ഷാരോണ്‍ കരാട്ടെ പരിശീലിപ്പിക്കുന്നത്.
ഈ മാസം ഒടുവില്‍ ഹരിപ്പാട് നടക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് തോമസ് ഉള്‍പ്പെടെയുള്ള ശിഷ്യര്‍ക്ക് കൃത്യമായ പരിശീലനം നല്‍കുകയാണിപ്പോള്‍ ഷാരോണ്‍ സന്തോഷ്.
ഈ മാസം ഒടുവില്‍ ഹരിപ്പാട് നടക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് തോമസ് ഉള്‍പ്പെടെയുള്ള ശിഷ്യര്‍ക്ക് കൃത്യമായ പരിശീലനം നല്‍കുകയാണിപ്പോള്‍ ഷാരോണ്‍ സന്തോഷ്.
''കരാട്ടെ എനിക്കാവേശമാണ്''
''കൂട്ടുകാരൊക്കെ അവധിക്കാലത്ത് അമ്മവീട്ടില്‍ പോവുകയും കളിച്ചുനടക്കുകയുമൊക്കെ ചെയ്യുന്നത് എന്നെ അറിയിക്കാറുണ്ട്. പക്ഷെ അതിനേക്കാളൊക്കെ താത്പര്യം കരാട്ടെ പരിശീലിക്കാനും പരിശീലിപ്പിക്കാനുമാണ്. ഇപ്പോള്‍ മുതര്‍ന്നവര്‍ക്കുള്‍പ്പെടെ ക്ലാസെടുക്കുന്നതും എന്നെ സംബന്ധിച്ചിടത്തോളം ആവേശമാണ്'' ഷാരോണ്‍ പറഞ്ഞു.
പാലാ ടൗണ്‍ ബസ് സ്റ്റാന്റിലെ വ്യാപാരികൂടിയായ അച്ഛന്‍ സന്തോഷ് മുപ്പത് വര്‍ഷം മുമ്പ് കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ ആളാണ്. രമ്യയാണ് അമ്മ. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ചേട്ടന്‍ ഷോണും നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ അനുജന്‍ സിയോണും നേരത്തെ കരാട്ടെ അഭ്യസിച്ചിരുന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments