ലോഡ്ജ് കെട്ടിടത്തിൽ നിന്ന് വീണ് 19 കാരൻ മരിച്ചു.



 19 കാരനായ യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. കാസർഗോഡ് നീർച്ചാൽ കന്യാപാടി ബിസ്മില്ല മൻസിലിൽ അബ്‌ദുൽ ഷുക്കൂറിന്റെ മകൻ മുഹമ്മദ് ഉനൈസ് (19) ആണ് മരിച്ചത്.  

 ബെംഗളൂരു കാടുഗോഡിയിലെ സ്വകാര്യ ലോഡ്ജ് കെട്ടിടത്തിൽ നിന്നാണ് താഴേയ്ക്ക് വീണത്. ഗുരുതരമായി പരുക്കേറ്റ ഉനൈസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഒരു സ്വകാര്യ ഫാൻസി കടയിൽ ജോലിചെയ്ത് വരികയായിരുന്നു ഉനൈസ്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments