പാകിസ്ഥാനില്‍ ഭൂചലനം....റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തി

  

പാകിസ്ഥാനില്‍ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെ 1.44 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. 10 കിലോമീറ്റർ ആഴത്തിലുള്ള ഭൂചലനമാണ് സംഭവിച്ചത്. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments