സംസ്ഥാനത്ത് ആദ്യത്തെ സൈബർ കുറ്റകൃത്യ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ....ഓൺലൈൻ തട്ടിപ്പിൽ 70 കാരന് 1.04 കോടി നഷ്ടപ്പെട്ട കേസിലാണ് അന്വേഷണം


                
സംസ്ഥാനത്ത് ആദ്യത്തെ സൈബർ കുറ്റകൃത്യ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ(സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ). ഓൺലൈൻ തട്ടിപ്പിൽ 70 കാരന് 1.04 കോടി നഷ്ടപ്പെട്ട കേസിലാണ് സിബിഐ അന്വേഷിക്കുന്നത്. തൃശൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മാർച്ചിൽ ഹൈക്കോടതിയുടെ നിർദേശ പ്രകാരം സിബിഐയ്ക്ക് കൈമാറുകയായിരുന്നു. സിബിഐയുടെ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം എറണാകുളം ജുഡീഷ്യൽ മജീസ്‌ട്രേറ്റ് കോടതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂലൈയിൽ തൃശൂർ സ്വദേശിയായ 75 കാരനായ ബിസിനസുകാരനാണ് സൈബർ കുറ്റവാളികളുടെ തട്ടിപ്പിനിരയായത്. 


2024 ജൂലൈ 20ന് ഇരയ്ക്ക് ഒരു അജ്ഞാത ഫോൺ കോൾ വന്നു. മുംബൈയിലെ ഫെഡ്എക്‌സ് കൊറിയേഴ്‌സ് എന്ന സ്ഥാപനത്തിലെ അജയ്കുമാർ എന്നയാളാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. റഷ്യയിലേയ്ക്ക് കൊണ്ടുപോകാൻ ഇരയായ വയോധികന്റെ പേരിൽ ബുക്ക് ചെയ്ത പാഴ്‌സലിൽ മയക്കുമരുന്നുണ്ടെന്നും കസ്റ്റംസ് തടഞ്ഞെന്നും ഇയാൾ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.


 മുംബൈ പൊലീസിന്റെ സൈബർ വകുപ്പിലെ ഉദ്യോഗസ്ഥനായ മറ്റൊരാൾക്ക് കൈമാറുന്നുവെന്ന് പറഞ്ഞ് ഫോൺ കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ട് പരിശോധിക്കണമെന്നാവശ്യപ്പെട്ടു. തട്ടിപ്പുകാർ നൽകിയ അക്കൗണ്ടിലേയ്ക്ക് തന്റെ മുഴുവൻ അക്കൗണ്ട് ബാലൻസും മാറ്റാൻ നിർദേശം നൽകി. ജൂലൈ 22നും 24 നും ഇടയിൽ ഇരയായ വ്യക്തി 1.04 കോടി രൂപ ഇത്തരത്തിൽ കൈമാറി. പിറ്റേന്നാണ് വഞ്ചിക്കപ്പെട്ടതാണെന്ന് മനസിലായത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments