കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. അഗസ്റ്റ്യന്‍ കാര്യപ്പുറം (72) നിര്യാതനായി.



 
കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. അഗസ്റ്റ്യന്‍ കാര്യപ്പുറം (72) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 2ന് കോതമംഗലം രൂപതയിലെ നാഗപ്പുഴ സെന്റ് മേരീസ് പള്ളിയില്‍. കാഞ്ഞിരപ്പള്ളി, ആനക്കല്‍ പള്ളികളില്‍ അസിസ്റ്റന്റ് വികാരി തരകനാട്ട്കുന്ന്, മുറിഞ്ഞപ്പുഴ, അമലഗിരി ചെറുവള്ളിക്കുളം, ഏലപ്പാറ, ചേമ്പളം, കട്ടപ്പന, ഇളങ്ങുളം പള്ളികളില്‍ വികാരി, പീരുമേട് ഡെവലപ്പ്‌മെന്റ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ തുടങ്ങിയ എന്നീ നിലകളില്‍ സേവനമനുഷഠിച്ചിട്ടുണ്ട്. 


ഞായറാഴ്ച 3 മുതല്‍ 7 വരെ കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി ഹാളിലും തിങ്കളാഴ്ച രാവിലെ 10.30 വരെ നാകപ്പുഴയുള്ള കുടുംബ ഭവനത്തിലും തുടര്‍ന്ന് നാകപ്പുഴ സെന്റ് മേരീസ് പള്ളി എന്നിവിടങ്ങളില്‍ പൊതുദര്‍ശനമുണ്ടായിരിക്കും.


 സഹോദരങ്ങള്‍: ജയിംസ് ( ഉടമ്പന്നൂര്‍), ദേവസ്യാച്ചന്‍ (നാകപ്പുഴ), കുട്ടിയമ്മ തെക്കേറ്റത്ത് ( വേഴങ്ങാനം), തെയ്യാമ്മ കല്ലറയ്ക്കല്‍ ( ചെപ്പുകുളം), പരേതരായ ജോണ്‍ ( നാകപ്പുഴ), മാത്യു ( കുത്തുകുഴി), അമ്മിണി തേറുകുന്നേല്‍ ( കരിങ്കുന്നം), ജോര്‍ജുകുട്ടി ( നാകപ്പുഴ). 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments