കുറുമണ്ണ്സെ ൻ്റ് ജോൺസ് ഹൈസ്കൂളിലെ സമ്മർ ക്യാമ്പ് കടനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ബിന്ദു ജേക്കബ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബിജോയി ജോസഫ് അധ്യക്ഷത വഹിച്ചു. പി.റ്റി.എ പ്രസിഡൻ്റ് സുബി തോമസ് ആശംസ നൽകി. ഫുട്ബോൾ, ബാഡ്മിൻ്റൺ, സ്പോക്കൺ ഇംഗ്ലീഷ്, സംഗീതം, ഡാൻസ്, കൈയ്യക്ഷരം മെച്ചപ്പെടുത്തൽ,ചിത്രരചന, റോബോട്ടിക്സ്, കമ്പ്യൂട്ടർ, വ്യക്തിത്വ വികാസം
എന്നിങ്ങനെ വിവിധ ഇനങ്ങളിലുള്ള പരിശീലനമാണ് നാലു ദിവസത്തെ കോച്ചിങ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജോസഫ് കെ.എം, ഷെറിൻ സാജൻ എന്നീ അധ്യാപകർക്കൊപ്പം മറ്റ് അധ്യാപകരും നേതൃത്വം നൽകി വരുന്നു
0 Comments